തിരുവനന്തപുരം: സിപിഎം - ആര്‍എസ്എസ് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ നിരോധനാജ്ഞ. വട്ടിയൂര്‍ക്കാവ് സ്റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിവൈഎഫ്‌ഐ ജില്ല പ്രസിഡന്‍റിനെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് സ്ഥലത്ത് സംഘര്‍ഷം തുടങ്ങിയത്.
സിപിഎം ഓഫിസുകള്‍ക്കും സിഐടിയു ഓഫിസിനു നേരെയും അക്രമമുണ്ടായി. ഇതിനെതിരെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധ പ്രകടനവും യോഗങ്ങളും സംഘടിപ്പിക്കുന്നത് വീണ്ടും സംഘര്‍ഷത്തിന് കാരണമാകുമെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിരോധനാജ്ഞ. ഈ സ്റ്റേഷന്‍ പരിധിയില്‍ എല്ലാ രാഷ്‌ട്രീയ യോഗങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണര്‍ സ്‌പര്‍ജന്‍ കുമാറാണ് ഇന്ന്(31.08.2022) മുതല്‍ ആറുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.