തിരുവനന്തപുരം: K-Rail Silver Line കെ-റെയിൽ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് മെമ്മോറാണ്ടം സമർപ്പിക്കാനൊരുങ്ങി സാംസ്കാരിക പ്രവർത്തകർ. കവയത്രി ബി സുഗതകുമാരിയുടെ ഒന്നാം ചരമവാർഷികമായ വ്യാഴാഴ്ചയാണ് (23.12.21) മെമ്മോറാണ്ടം സമർപ്പിക്കുക.
Also Read: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; കെ റെയില്‍, പൊലീസിന് എതിരായ വിമർശനം എന്നിവ ചർച്ചയില്‍
പദ്ധതി സംസ്ഥാനത്തിന് സാമ്പത്തിക, പാരിസ്ഥിതിക, സാമൂഹിക, സാംസ്കാരിക തലങ്ങളിൽ ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയാണ് മെമ്മോറാണ്ടം. ബിആർപി. ഭാസ്കർ, സിവിക് ചന്ദ്രൻ, ഡോ.കെ.ജി. താര, ഡോ.എസ്.സതീഷ് ചന്ദ്രൻ നായർ, ഡോ.ശാന്തി, ഡോ.രാധാ ഗോപാലൻ, ഡോ.നന്ദകുമാർ, ഡോ.എസ്.ശങ്കർ, അൻവർ അലി, വി.ടി.ജയദേവൻ, ശ്രീധർ. ആർ. എം.കുഞ്ഞമാൻ, ഡോ.ജെ.ദേവിക, ഉഷ.പി. ഇ ശ്രീജ നെയ്യാറ്റിൻകര എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
ട്രീ വാക്ക് , തണൽ, വയനാട് പ്രകൃതി സംരക്ഷണ സമിതി, ഇക്കോ സൊല്യൂഷൻസ്, കേരള പരിസ്ഥിതി ഐക്യവേദി, നൈതൽ, ജൈവ കർഷക സമിതി, സേവ് അവർ റൈസ് നെറ്റ്‌വർക്ക്, തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും മെമ്മോറണ്ടത്തിൽ ഒപ്പുവച്ചിട്ടുണ്ട്.