തിരുവനന്തപുരം: വിഴിഞ്ഞത്ത് പൊലീസുകാരിയെ മർദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. വെങ്ങാനൂര്‍ നീലകേശി ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന സുവി(22), പനങ്ങോട് സ്വദേശി ഇസ്‌മായില്‍ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ജീവനക്കാരി ലിഖിത ഡ്യൂട്ടികഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുത്തില്ല എന്നതായിരുന്നു ആക്രമണത്തിന് പിന്നിലെ കാരണം. വിഴിഞ്ഞം കല്ലുവെട്ടാംകുഴി ക്രൈസ്റ്റ് കോളജിന് മുന്നിൽ വച്ചായിരുന്നു പൊലീസുകാരിയെ ആക്രമിച്ചത്. കോവളം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. ഇവരെ കോടതിയിൽ ഹാജരാക്കും.
പൊലീസുകാരിയെ മർദിച്ച പ്രതികൾ അറസ്റ്റിൽ - police woman attack case
പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുത്തില്ല എന്ന കാരണത്താലാണ് ലിഖിതയെ ആക്രമിച്ചത്. അറസ്റ്റിലായ രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കും