സിഎസ്ഐ സഭയ്ക്കു കീഴിലെ സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ മോശമായി പെരുമാറിയെന്ന സ്ത്രീയുടെ പരാതിയിന്മേല്‍ പൊലീസ് കേസെടുത്തു. ഡയറക്ടര്‍ ഫാ. നെല്‍സണ്‍ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി. സഭയ്ക്കു കീഴിലുള്ള സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതി നല്‍കിയത്. പൊലീസില്‍ പരാതി നല്‍കുന്നതിന് മുന്‍പ് ജീവനക്കാരി സഭയ്ക്കും പരാതി നല്‍കിയിരുന്നു. പരാതി അന്വേഷിക്കുന്നതിന് പകരം ജീവനക്കാരിയെ സസ്പെന്‍റ് ചെയ്തു. വൈദികന്‍ നിരപരാധിയാണെന്ന നിലപാടാണ് സഭ സ്വീകരിച്ചത്. പണമിടപാടുമായി ബന്ധപ്പെട്ട് സഭയെ അപകീര്‍ത്തിപ്പെടുത്താനാണ് ജീവനക്കാരി ശ്രമിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു.
പരാതി സ്വീകരിച്ചെങ്കിലും പൊലീസിന്‍റെ ഭാഗത്ത് നിന്ന് തുടര്‍നടപടി ഉണ്ടായില്ല. സഭാ നേതൃത്വത്തില്‍ നിന്ന് പൊലീസിന് സമ്മര്‍ദ്ദമുണ്ടെന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നു. പരാതിക്കാരിയെ മണിക്കൂറുകളോളം സ്റ്റേഷനില്‍ നിര്‍ത്തിയതും വിവാദമായിരുന്നു. പരാതി സ്വീകരിച്ച് പത്ത് ദിവസത്തിനുശേഷം പൊലീസ് കേസെടുത്തു. പൊലീസ് കേസെടുത്തതോടെ ബോര്‍ഡ് യോഗത്തില്‍ സഭ പരാതി ചര്‍ച്ചചെയ്തു. നിയമ നടപടിയോട് സഹകരിക്കുമെന്നാണ് സഭാനേതൃത്വത്തിന്‍റെ നിലപാട്.