തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയിൽ എം വി ഗോവിന്ദനെതിരെ നടത്തിയ വിമർശനം നിഷേധിച്ച് ജെയിംസ് മാത്യു എംഎൽഎ. മാധ്യമവാർത്തകൾ തെറ്റിദ്ധാരണ പരത്തുന്നതിന് വേണ്ടിയാണെന്ന് ജെയിംസ് മാത്യു ആരോപിച്ചു. ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയുടെ പേരിൽ സിപിഎമ്മിൽ ഭിന്നതയുണ്ടെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായി സാജന്‍റെ പ്രശ്നത്തിൽ നടപടി ആവശ്യപ്പെട്ട് മന്ത്രി കെ ടി ജലീലിന് അപേക്ഷ നൽകിയിരുന്നെങ്കിലും ഇതിൽ എം വി ഗോവിന്ദൻ ഇടപെട്ടുവെന്നും മരണത്തിന് കാരണം നേതാക്കളുടെ ഇഗോയാണെന്നും ജെയിംസ് മാത്യു ആരോപിച്ചതായി വാർത്തകൾ വന്നിരുന്നു. ചാനലുകളിലും പത്രങ്ങളിലും വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ജെയിംസ് മാത്യു നൽകിയ വിശദീകരണക്കുറിപ്പിൽ പറയുന്നു.
എം വി ഗോവിന്ദനെതിരെ നടത്തിയ വിമർശനം നിഷേധിച്ച് ജെയിംസ് മാത്യു എംഎൽഎ - സാജൻ
സാജന്‍റെ ആത്മഹത്യയുടെ പേരിൽ സിപിഎമ്മിൽ ഭിന്നതയുണ്ടെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്നും ജയിംസ് മാത്യു പറഞ്ഞു.