തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ ടൂറിസം മേഖലയുടെ തിരിച്ചു വരവിന് കേന്ദ്ര ഇടപെടൽ ഉണ്ടാകണമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ടൂറിസം മേഖലയ്ക്കു വേണ്ടി സമഗ്ര പദ്ധതി ആവിഷ്കരിക്കണം. ടൂറിസം മേഖലയിലെ സംരംഭകർക്കും തൊഴിലാളികൾക്കുമായി പ്രത്യേക വായ്പ പദ്ധതികളും സാമ്പത്തിക പാക്കേജുകളും പ്രഖ്യാപിക്കണമെന്നും കേന്ദ്ര ടൂറിസം സഹമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങൾക്കിടയിലുള്ള ആഭ്യന്തര വിനോദ സഞ്ചാരികളുടെ യാത്ര സുഗമമാക്കണം. 2021 മാർച്ച് വരെ ടൂറിസം സംരംഭകരുടെ വായ്പകൾക്ക് മൊറട്ടോറിയം നീട്ടണമെന്നുമുള്ള ആവശ്യങ്ങൾ സംസ്ഥാനങ്ങൾ ഉന്നയിച്ചു. ആവശ്യങ്ങൾ പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പു നൽകിയതായും കടകംപള്ളി വ്യക്തമാക്കി.
ടൂറിസം മേഖലയിലെ പ്രതിസന്ധി; കേന്ദ്ര ഇടപെടൽ ആവശ്യമെന്ന് കടകംപള്ളി സുരേന്ദ്രൻ - Thiruvananthapuram
ടൂറിസം മേഖലയ്ക്കു വേണ്ടി സമഗ്ര പദ്ധതി ആവിഷ്കരിക്കണം. ടൂറിസം മേഖലയിലെ സംരംഭകർക്കും തൊഴിലാളികൾക്കുമായി പ്രത്യേക വായ്പ പദ്ധതികളും സാമ്പത്തിക പാക്കേജുകളും പ്രഖ്യാപിക്കണമെന്നും കേന്ദ്ര ടൂറിസം സഹമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു