തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെതിരെയുള്ള കേസുകള്‍ അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ച് ഐജി സ്‌പര്‍ജന്‍കുമാറിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സംഘം വിപുലീകരിച്ചു. ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പടെ 10 ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് സംഘം വിപുലീകരിച്ചത്.
മുനമ്പം എസ്.എച്ച്.ഒ എ.എല്‍.യേശുദാസ്, കൊച്ചി സിറ്റി സൈബര്‍ എസ്.എച്ച്.ഒ അരുണ്‍ കെ.എസ്, പള്ളുരുത്തി എസ്.എച്ച്.ഒ സില്‍വെസ്റ്റര്‍ കെ.എക്‌സ്, എറണാകുളം ടൗണ്‍ സൗത്ത് എസ്.എച്ച്.ഒ ഫൈസല്‍ എം.എസ്, പുത്തന്‍കുരിശ് എസ്.എച്ച്.ഒ സനീഷ് എസ്.ആര്‍, മുളവുകാട് എ.എസ്.ഐ വര്‍ഗീസ്, കൊച്ചി സെന്‍ട്രല്‍ സ്റ്റേഷന്‍ എ.എസ്.ഐ റജി ടി.കെ, ഫോര്‍ട്ട് കൊച്ചി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സജീവന്‍, കൊച്ചി സിറ്റി സൈബര്‍ പൊലീസ് സ്റ്റേഷന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഷിഹാബ്, കൊച്ചി സിറ്റി ഡി.എച്ച്. ക്യൂ സിവില്‍ പൊലീസ് ഓഫിസര്‍ മാത്യു എന്നിവരെയാണ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
Read More: മോൻസണ്‍ ഒത്താശ ചെയ്‌തെന്ന് ആരോപണം ; ചേർത്തല സിഐയെ സ്ഥലംമാറ്റി
മോന്‍സണ്‍ മാവുങ്കലിന്‍റെ തട്ടിപ്പുകള്‍ അന്വേഷിക്കാന്‍ ഐ.ജി സ്പര്‍ജന്‍ കുമാറിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച കാര്യം മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ അറിയിച്ചിരുന്നു.