തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നടയിൽ അനിശ്ചിതകാല സമരം നടത്തുന്ന സിപിഒ റാങ്ക് ഹോൾഡേഴ്‌സ് സമരം ശക്തമാക്കുന്നു. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട എല്ലാ ഉദ്യോഗാർഥികളെയും സെക്രട്ടേറിയറ്റിന് മുന്നിൽ എത്തിക്കുമെന്ന് റാങ്ക് ഹോൾഡേഴ്‌സ് പറഞ്ഞു. സർക്കാരിൽ നിന്ന് അനുകൂല ഉത്തരവ് പ്രതീക്ഷിച്ചിരുന്നു. വിവരാവകാശ രേഖ പ്രകാരം ഒഴിവുകൾ ബറ്റാലിയൻ തിരിച്ച് നൽകിയിട്ടില്ല. വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം തുടരും. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാലും പിരിഞ്ഞ് പോകില്ലെന്നും ഉദ്യോഗാർഥികൾ പറഞ്ഞു. സിപിഒ റാങ്ക് ലിസ്റ്റ് കഴിഞ്ഞതിനാൽ ഇനി ഒന്നും ചെയ്യാൻ ഇല്ലെന്ന മുൻ നിലപാട് ആവർത്തിക്കുന്നതാണ് സർക്കാർ ഇന്ന് പുറത്തിറക്കിയ ഉത്തരവെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു.
സിപിഒ റാങ്ക് ഹോൾഡേഴ്‌സിന്‍റെ സമരം ശക്തമാകുന്നു
സർക്കാരിൽ നിന്ന് അനുകൂല ഉത്തരവ് പ്രതീക്ഷിച്ചിരുന്നു. വിവരാവകാശ രേഖ പ്രകാരം ഒഴിവുകൾ ബറ്റാലിയൻ തിരിച്ച് നൽകിയിട്ടില്ല.