തിരുവനന്തപുരം: കൊവിഡ് കാലത്തെ രണ്ടാം സാലറി ചലഞ്ച് ഉപേക്ഷിക്കണമെന്ന നിർദേശവുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് രണ്ടാം സാലറി ചലഞ്ചിനെതിരെ അഭിപ്രായമുയർന്നത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തീരുമാനം സർക്കാർ ഉദ്യോഗസ്ഥരെ എൽ.ഡി.എഫ് ഗവൺമെന്‍റിന് എതിരാക്കുമെന്നതായിരുന്നു യോഗത്തിന്‍റെ പൊതു വികാരം. ഇടത് സർവീസ് സംഘടനകളായ എൻ.ജി.ഒ യൂണിയനും ജോയിന്‍റ് കൗൺസിലും കൂടി പ്രതിഷേധമുയർത്തിയ സാഹചര്യത്തിൽ തീരുമാനം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഭൂരിപക്ഷം അംഗങ്ങളും യോഗത്തിൽ അഭിപ്രായപ്പെട്ടു. തീരുമാനം ധനമന്ത്രി ടി.എം തോമസ് ഐസകിനെ അറിയിക്കാനും ധാരണയായി. സംസ്ഥാന സെക്രട്ടേറിയറ്റ് രണ്ടാം സാലറി ചലഞ്ചിനെതിരെ നിലപാട് എടുത്ത പശ്ചാത്തലത്തിൽ തീരുമാനം ഉപേക്ഷിച്ചേക്കുമെന്നാണ് സൂചന.
രണ്ടാം സാലറി ചലഞ്ച് ഉപേക്ഷിക്കണമെന്ന് സി.പി.എം
തീരുമാനം ധനമന്ത്രി ടി.എം തോമസ് ഐസകിനെ അറിയിക്കാൻ ധാരണ. സംസ്ഥാന സെക്രട്ടേറിയറ്റ് രണ്ടാം സാലറി ചലഞ്ചിനെതിരെ നിലപാട് എടുത്ത പശ്ചാത്തലത്തിൽ തീരുമാനം ഉപേക്ഷിച്ചേക്കുമെന്നും സൂചന.