ETV Bharat / state

അരുവിക്കരയിൽ സിപിഎം സ്ഥാനാർഥി നിർണയത്തിൽ എതിർപ്പ് - സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ്

ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ച സ്ഥാനാര്‍ഥി പട്ടിക പൂര്‍ണമായും തള്ളി പുതിയൊരാളെ കൊണ്ടുവരാനുള്ള സിപിഎം സംസ്ഥാന സമിതിയുടെ നിര്‍ദേശത്തിലാണ് എതിര്‍പ്പ്

Candidates of cpm in Aruvikkara  Aruvikkara election stories  സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ്  അരുവിക്കര മണ്ഡല വാർത്തകൾ
അരുവിക്കരയിൽ സിപിഎം സ്ഥാനാർഥി നിർണയത്തിൽ എതിർപ്പ്
author img

By

Published : Mar 7, 2021, 3:10 PM IST

തിരുവനന്തപുരം: അരുവിക്കര മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി അഭിപ്രായ വ്യത്യാസം രൂക്ഷം. ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ച സ്ഥാനാര്‍ഥി പട്ടിക പൂര്‍ണമായും തള്ളി പുതിയൊരാളെ കൊണ്ടുവരാനുള്ള സിപിഎം സംസ്ഥാന സമിതിയുടെ നിര്‍ദേശത്തിലാണ് എതിര്‍പ്പ്. മുന്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ.മധുവിന് പ്രഥമ പരിഗണന നല്‍കിയാണ് ജില്ലാ സെക്രട്ടേറിയറ്റ് പട്ടിക സംസ്ഥാന നേതൃത്വത്തിന് അയച്ചത്.

ഈ പട്ടികയില്‍ എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്‍റ് ഷിജുഖാന്‍, കരകൗശല കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.എസ്.സുനില്‍കുമാര്‍ എന്നിവരുടെ പേരുകളും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ഈ നിര്‍ദേശങ്ങള്‍ പൂര്‍ണമായും തള്ളി കാട്ടാക്കട ഏരിയ സെക്രട്ടറി ജി.സ്റ്റീഫനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചു. ഇതിലാണ് ജില്ലാ സെക്രട്ടേറിയറ്റില്‍ എതിരഭിപ്രായമുള്ളത്. വി.കെ.മധുവിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷത്തിന്‍റേയും അഭിപ്രായം. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.