ETV Bharat / state

വാക്സി‌ന്‍ ചലഞ്ച് ഏറ്റെടുത്ത് സിപിഎം - സിപിഎം

കേരളത്തില്‍ സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിന് 1300 കോടിയുടെ അധിക ചിലവുണ്ടാകുമെന്നാണ് പ്രഥമിക വിലയിരുത്തല്‍.

CPM takes up vaccine challenge  CPM  vaccine challenge  Vijayaraghavan  വാകിസിന്‍ ചലഞ്ച് ഏറ്റെടുത്ത് സിപിഎം  വാകിസിന്‍ ചലഞ്ച്  സിപിഎം  എ വിജയരാഘവന്‍
വാകിസിന്‍ ചലഞ്ച് ഏറ്റെടുത്ത് സിപിഎം
author img

By

Published : Apr 23, 2021, 6:11 PM IST

Updated : Apr 23, 2021, 8:17 PM IST

തിരുവനന്തപുരം: സൗജന്യ വാക്‌സിന്‍ ലഭിച്ചവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറുന്ന വാക്‌സിന്‍ ചലഞ്ചില്‍ സിപിഎമ്മും പങ്കാളിയാകുന്നു. വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം അംഗങ്ങളും അനുഭാവികളും സംഭാവന നല്‍കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ഇത്തരമൊരു തീരുമാനമെടുത്തത്. കേന്ദ്രസര്‍ക്കാരിന്‍റെ വാക്‌സിന്‍ നയം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.

വാകിസിന്‍ ചലഞ്ച് ഏറ്റെടുത്ത് സിപിഎം

വാക്‌സിന്‍ സൗജന്യമായി കേന്ദ്രം തന്നില്ലെങ്കിലും ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന സംസ്ഥാന സര്‍ക്കാർ നിലപാട് സ്വാഗതാര്‍ഹമാണ്. കേന്ദ്രത്തിന്‍റെ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് മുഴുവന്‍ മലയാളികളും പിന്തുണ നല്‍കണം. കേരളീയര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിന് 1300 കോടിയുടെ അധിക ചിലവുണ്ടാകുമെന്നാണ് പ്രഥമിക വിലയിരുത്തല്‍.

കൂടുതല്‍ വായിക്കുക....ഇന്ന് 28,447 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.78

മലയാളികള്‍ ഒരുമിച്ച് നിന്ന് ജനകീയ പ്രതിരോധമായി ഉയര്‍ത്തി കൊണ്ടു വരണം. കേരളത്തെ അവഹേളിക്കുന്ന കേന്ദ്രസര്‍ക്കാറിനുള്ള മറുപടിയാകും ഈ പ്രവര്‍ത്തനം. ജനങ്ങളുടെ ജീവനല്ല സ്വകാര്യ കുത്തക കമ്പനികളുടെ ലാഭം ഉയര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ഈ നടപടി സ്വീകരിക്കുന്നത്. ഈ നയത്തിനെതിരെ ഈ മാസം 28ന് ഇടതുമുന്നണി പ്രതിഷേധ സമരം സംഘടിപ്പിക്കും. 5.30 മുതല്‍ 6 മണിവരെ വീടുകളിലാകും പ്രതിഷേധം സംഘടിപ്പിക്കുകയെന്നും വിജയരാഘവന്‍ പറഞ്ഞു.

Last Updated : Apr 23, 2021, 8:17 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.