ETV Bharat / state

നർക്കോട്ടിക് ജിഹാദ് വിവാദം: മതനിരപേക്ഷത നിലനിർത്താൻ സർക്കാർ ഇടപെടൽ നിർദേശിച്ച് സിപിഎം

വിവാദ പരാമർശത്തിൻ്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളെ ഗൗരവമായി കാണണം. മതനിരപേക്ഷത തകർക്കുന്ന സമീപനങ്ങളെ കർശനമായി ചെറുക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

cpm suggested government intervention in narcotic jihad controversy  narcotic jihad controversy  narcotic jihad  narcotic jihad മതനിരപേക്ഷത നിലനിർത്താൻ സർക്കാർ ഇടപെടൽ നിർദേശിച്ച് സിപിഎം  നർക്കോട്ടിക് ജീഹാദ് വിവാദത്തിൽ സർക്കാർ ഇടപെടൽ  നർക്കോട്ടിക് ജീഹാദ് വിവാദത്തിൽ സർക്കാർ ഇടപെടൽ നിർദേശിച്ച് സിപിഎം  സിപിഎം  cpm  government intervention in narcotic jihad controversy  നർക്കോട്ടിക് ജീഹാദ് പരാമർശം  നർക്കോട്ടിക് ജീഹാദ് ആരോപണം  പാല ബിഷപ്പ്  pala bishop  സിപിഎം യോഗം
നർക്കോട്ടിക് ജിഹാദ് വിവാദത്തിൽ സർക്കാർ ഇടപെടൽ നിർദേശിച്ച് സിപിഎം
author img

By

Published : Sep 17, 2021, 3:16 PM IST

തിരുവനന്തപുരം: മതവിഭാഗങ്ങൾക്കിടയിൽ സ്‌പർദ്ധയുണ്ടാകാതിരിക്കാൻ കൃത്യമായ ഇടപെടൽ നടത്താൻ സർക്കാരിന് സിപിഎം നിർദേശം. ഇന്ന് (വെള്ളി) ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഇടപെടൽ ഉറപ്പാക്കാൻ സർക്കാരിന് നിർദേശം നൽകിയത്. പാലാ ബിഷപ്പിൻ്റെ നർക്കോട്ടിക്ക് ജിഹാദ് പരാമർശവും അതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളും ചർച്ച ചെയ്‌ത ശേഷമാണ് സർക്കാർ ഇടപെടലിന് സിപിഎം നിർദേശിച്ചത്.

വിവാദ പരാമർശത്തിൻ്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളെ ഗൗരവമായി കാണണം. മതനിരപേക്ഷത തകർക്കുന്ന സമീപനങ്ങളെ കർശനമായി ചെറുക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. പ്രശ്‌ന പരിഹാരത്തിനായി സർവകക്ഷി യോഗം വിളിക്കുന്നത് സർക്കാരിന് മുന്നിലുണ്ടെന്നും ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടക്കുകയാണെന്നും മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി.

READ MORE: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; പാലാ ബിഷപ്പിന്‍റെ പ്രസ്‌താവന ചർച്ചയാകും

സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളും മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു. ചർച്ചകളിലൂടെ ഇരുവിഭാഗങ്ങൾക്കിടയിലും സമവായം ഉണ്ടാക്കാനാണ് സർക്കാർ ശ്രമം. ഇതിന്‍റെ ഭാഗമായാണ് മന്ത്രി വി.എൻ. വാസവൻ പാലാ ബിഷപ്പിനെ സന്ദർശിച്ചത്. കലുഷിതമായ അന്തരീക്ഷത്തിന് എത്രയും വേഗം പരിഹാരം എന്നതാണ് സിപിഎം നിലപാട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.