ETV Bharat / state

സീറ്റ് ചർച്ച തുടങ്ങുന്നു: സമര പ്രതിരോധം ചർച്ചയാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം

ജില്ലാ-ഏരിയാ തലങ്ങളില്‍ പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടത്തുന്നത് സംബന്ധിച്ചുള്ള അന്തിമ രൂപ രേഖയാകും നാളത്തെ യോഗത്തിന്‍റെ മുഖ്യ ചര്‍ച്ചാ വിഷയം. പ്രതിപക്ഷ പ്രക്ഷോഭങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം തീരുമാനിച്ചിരുന്നു.

സിപിഎം  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്  സെക്രട്ടറിയേറ്റ് യോഗം  യുഡിഎഫ്  എല്‍ഡിഎഫ് സീറ്റ് ചര്‍ച്ച  കേരള നിയമസഭാ തെരഞ്ഞെടുപ്പ്  CPM  CPM State Secretariat
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വെള്ളിയാഴ്ച
author img

By

Published : Feb 18, 2021, 9:44 PM IST

തിരുവനന്തപുരം: നിയമന വിവാദം ചൂട് പിടിക്കുന്നതിനിടെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വെള്ളിയാഴ്‌ച ചേരുന്നു. ഉദ്യോഗാര്‍ഥികളെ മനുഷ്യ കവചമാക്കി പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് സമരം യു.ഡി.എഫ് ഹൈജാക്ക് ചെയ്തു എന്ന നിലയില്‍ സംസ്ഥാന വ്യാപകമായി പ്രചരണം നടത്താനാണ് സി.പി.എം തീരുമാനം. ജില്ലാ-ഏരിയാ തലങ്ങളില്‍ പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടത്തുന്നത് സംബന്ധിച്ചുള്ള അന്തിമ രൂപ രേഖയാകും യോഗത്തിന്‍റെ മുഖ്യ ചര്‍ച്ചാ വിഷയം.

പ്രതിപക്ഷ പ്രക്ഷോഭങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം തീരുമാനിച്ചിരുന്നു. ഇത് എങ്ങനെ വേണമെന്നത് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യും. ഉദ്യോഗാര്‍ഥികളെ യു.ഡി.എഫ് തെറ്റിധരിപ്പിക്കുകയാണെന്നും പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് നടത്തുന്ന സമരത്തെ ഉപയോഗപ്പെടുത്തി കലാപം സൃഷ്ടിക്കാന്‍ യു.ഡി.എഫ് ശ്രമിക്കുകയാണെന്നുമാണ് സി.പി.എം ആരോപണം. ഇതിനെ പൊതുജനത്തിനു മുന്നില്‍ എത്തിക്കാനാവശ്യമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യും. പുതിയ തസ്തിക സൃഷ്ടിക്കലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യും.

ഇത് കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജന ചര്‍ച്ചകളിലേക്കും സിപിഎം കടക്കും. ഇടതു മുന്നണിയിലേക്ക് കേരള കോണ്‍ഗ്രസും എല്‍.ജെ.ഡിയും എത്തിയ സാഹചര്യത്തില്‍ മത്സരിച്ചിരുന്ന സീറ്റുകളില്‍ ചിലത് ഇവര്‍ക്കായി വിട്ടു നല്‍കാന്‍ സിപിഎം തീരുമാനിച്ചിരുന്നു. ഇത് ഏതൊക്കെ സീറ്റുകളാണ് എന്നതില്‍ പ്രാരംഭ ചര്‍ച്ചകള്‍ക്ക് തുടക്കമാകും. ഘടകകക്ഷികള്‍ക്ക് നല്‍കുന്ന സീറ്റുകളെ കുറിച്ചും ചര്‍ച്ച നടക്കും. പ്രചരണ ജാഥകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈനായാണ് സെക്രട്ടേറിയറ്റ് യോഗം നടക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.