തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് (ചൊവ്വ) ചേരും. നിലവിലെ കൊവിഡ് സാഹചര്യം യോഗം വിലയിരുത്തും. ജില്ലാ സമ്മേളനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് ഉയർന്ന വിമർശനങ്ങളും ഇന്നത്തെ സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും.
രൂക്ഷമായ കൊവിഡ് വ്യാപനത്തിനിടയിൽ ജില്ലാ സമ്മേളനങ്ങൾ നടത്തിയതും തിരുവാതിര അടക്കമുള്ള പരിപാടികൾ നടത്തിയതും വിമർശനത്തിനിടയായിരുന്നു. കൂടാതെ മാറ്റി വച്ച ആലപ്പുഴ ജില്ലാ സമ്മേളനം എപ്പോൾ വേണമെന്ന കാര്യവും സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും.
ALSO READ: മുഖ്യമന്ത്രിയുടെ ഇടപെടലിൽ ഗവർണർ അയഞ്ഞു; സർവകലാശാല ഫയലുകൾ വീണ്ടും നോക്കി തുടങ്ങി
മാർച്ച് മാസത്തിൽ സംസ്ഥാന സമ്മേളനം നടത്താനാണ് സി.പി.എമ്മിന്‍റെ നിലവിലെ തീരുമാനം. ഇത് മാറ്റണമോയെന്നത് സാഹചര്യം നോക്കി തീരുമാനിക്കും. ഇത് കൂടാതെ സിൽവർലൈൻ പദ്ധതിയും രവീന്ദ്രൻ പട്ടയം സംബന്ധിച്ച വിവാദങ്ങളും യോഗത്തിന്‍റെ പരിഗണനയിൽ വരും.