തിരുവനന്തപുരം: സിപിഎം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ പാർട്ടി അംഗളായവർ മാത്രം മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. സ്റ്റാഫുകളുടെ എണ്ണവും വർധിപ്പിക്കില്ല. കഴിഞ്ഞ തവണത്തേതു പോലെ 25 സ്റ്റാഫുകൾ മാത്രമാണ് ഉണ്ടാവുക. സർക്കാർ സർവീസുകളിൽ നിന്ന് ഡെപ്യൂട്ടേഷനിൽ പേഴ്സണൽ സ്റ്റാഫുകളിലേക്ക് വരുന്നവരുടെ പ്രായപരിധി 51 വയസാക്കി. ഈ സർക്കാരിൻ്റെ കാലാവധി തീരുന്നതിന് മുൻപ് സർവീസിൽ നിന്ന് വിരമിക്കുന്നവരെ ഒഴിവാക്കും. മന്ത്രിമാരുടെ ഓഫിസുകളിൽ പാർട്ടിയുടെ നിയന്ത്രണം കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് തീരുമാനം. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ചില പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതു ഒഴിവാക്കുക കൂടിയാണ് സിപിഎം ലക്ഷ്യമിടുന്നത്.
Also Read: ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ക്ക് പുറമേ മുഖ്യമന്ത്രിക്ക് 29 വകുപ്പുകള്‍ കൂടി