ETV Bharat / state

എൻഫോഴ്സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്

മന്ത്രി ജലീൽ നിന്നും വിവരം തേടിയ വിവരം ഡൽഹിയിൽ ഇ ഡി മേധാവി തന്നെ പരസ്യപ്പെടുത്തിയ നടപടി അസാധാരണമാണെന്ന് സി.പി.എം.

തിരുവനന്തപുരം  : എൻഫോഴ്സ്‌മെന്‍റ്  cpm  kerala  bjp  congress
എൻഫോഴ്സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ്
author img

By

Published : Sep 12, 2020, 6:16 PM IST

തിരുവനന്തപുരം: എൻഫോഴ്സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. മന്ത്രി ജലീൽ നിന്നും വിവരം തേടിയ വിവരം ഡൽഹിയിൽ ഇ ഡി മേധാവി തന്നെ പരസ്യപ്പെടുത്തിയ നടപടി അസാധാരണമാണെന്ന് സി.പി.എം. സ്വർണക്കടത്ത് കേസിൽ ഒരു അന്വേഷണ ഏജൻസിയെയും തടയുന്ന സമീപനം എൽഡിഎഫ് സർക്കാരിന് ഇല്ല. എന്നാൽ വിവാദമായ നയതന്ത്ര ബാഗേജുകൾ അയച്ച വരെയും കൈപ്പറ്റി വരെയും ചോദ്യം ചെയ്യാൻ പോലും കേസന്വേഷിക്കുന കേന്ദ്ര ഏജൻസികൾ തയ്യാറാകാത്ത ദുരൂഹമാണെന്നും സി പി എം ആരോപിച്ചു.

കെ.ടി.ജലീൽ രാജിവെക്കണമെന്ന് കോൺഗ്രസിന്‍റെയും ബിജെപിയുടെയും ആവശ്യം രാഷ്‌ട്രീയ പ്രേരിതമെന്നും സിപിഎം സെക്രട്ടേറിയറ്റ്. എൽഡിഎഫ് സർക്കാരിന്‍റെ നേട്ടങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടുന്നതിനായി യുഡിഎഫ് ബിജെപി സഖ്യം നടത്തുന്ന രാഷ്‌ട്രീയ നീക്കമാണ് ഇ പ്പോൾ നടക്കുന്ന സമരങ്ങൾക്ക് പിന്നിൽ. ഇത് ജനം തിരിച്ചറിയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

ബിജെപിയുടെ രാഷ്‌ട്രീയ ആവശ്യങ്ങൾക്കായി എൻഫോഴ്സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നുവെന്ന് പ്രഖ്യാപിച്ച ദേശീയ കോൺഗ്രസിന്‍റെ ഭാഗമാണോ കേരളത്തിലുള്ള നേതൃത്വം എന്ന് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം വ്യക്തമാക്കണമെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരെ കേന്ദ്രഏജൻസികൾ ചോദ്യം ചെയ്തപ്പോൾ വേട്ടയാടുന്നുവെന്ന് പറഞ്ഞ കോൺഗ്രസ് പാർട്ടിയുടെ കേരളഘടകം ഇന്ന് അക്ഷരാർത്ഥത്തിൽ ബിജെപി ആയി തന്നെ മാറിയിരിക്കുകയാണ്. അതുകൊണ്ടാണ് കോൺഗ്രസ് ബിജെപിയോടൊപ്പം ചേർന്ന് സമരം ചെയ്യുന്നതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.