തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനം മാര്‍ച്ച് ഒന്നിന് തന്നെ നടത്താന്‍ ധാരണ. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെ സമ്മേളനം കൊച്ചിയില്‍ നടത്താന്‍ സിപിഎം നേരത്തെ തന്നെ നിശ്ചയിച്ചതാണ്. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാന സമ്മേളനം ആവശ്യമെങ്കില്‍ മാറ്റി വയ്ക്കുമെന്ന നിലപാടിലായിരുന്നു സിപിഎം.
കൊവിഡ് രൂക്ഷമായിരുന്നപ്പോള്‍ ജില്ല സമ്മേളനം നടത്തിയതില്‍ വ്യാപക വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു സിപിഎം ഇത്തരമൊരു നിലപാടെടുത്തത്. കൂടാതെ ആലപ്പുഴ ജില്ല സമ്മേളനം മാറ്റി വയ്ക്കുകയും ചെയ്‌തിരുന്നു. മാറ്റിവച്ച ആലപ്പുഴ ജില്ല സമ്മേളനം ഈ മാസം തന്നെ നടത്തും. അതിനുള്ള തിയതി ഉടന്‍ തീരുമാനിക്കുമെന്നും സിപിഎം നേതൃത്വം അറിയിച്ചു.
Also read: കൊവിഡ് വ്യാപനം; സി.പി.എം ആലപ്പുഴ ജില്ല സമ്മേളനം മാറ്റിവെച്ചു
ഫെബ്രുവരി 17 മുതല്‍ സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ ചേരുന്നുണ്ട്. ഈ നേതൃയോഗങ്ങളില്‍ സമ്മേളന നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. ഏപ്രിലില്‍ കണ്ണൂരില്‍ വച്ചാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് നിശ്ചയിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസും നേരത്തെ നിശ്ചയിച്ച തീയതിയില്‍ തന്നെ നടക്കും.