തിരുവന്തപുരം: സംസ്ഥാന മന്ത്രിസഭയിലെ പ്രവര്‍ത്തനങ്ങളില്‍ പോരായ്‌മ ഉണ്ടെന്ന വിമര്‍ശനവുമായി സിപിഎം. സംസ്ഥാന സമിതി യോഗത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സിപിഎം, മന്ത്രിമാരുടെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ചിരിക്കുന്നത്. മന്ത്രിമാരുടെ പേരെടുത്ത് പറയാതെയാണ് വിമര്‍ശനം.
പ്രവര്‍ത്തനം മികച്ചതാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന നിര്‍ദേശവും പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഇന്നും നാളെയുമായി സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. എം എം മണിയുടെ പരാമര്‍ശങ്ങളുടെ പേരിലുണ്ടായ വിവാദങ്ങളിലും സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്നു.
കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിലാണ് സംസ്ഥാന സമിതി യോഗം നടക്കുന്നത്. സര്‍ക്കാറിന്‍റെ പ്രവര്‍ത്തനം മികവുറ്റതാക്കുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് മന്ത്രിമാരുടെ പ്രവര്‍ത്തനം സിപിഎം വിലയിരുത്തിയത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ചര്‍ച്ചകള്‍ക്കും ഇന്ന് തുടക്കമാകും.