ETV Bharat / state

പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസ് നിർമിക്കാന്‍ സി.പി.എം ; 32 സെൻ്റ് സ്ഥലം വാങ്ങി - സി.പി.എം പൊളിറ്റ് ബ്യൂറോ

എ.കെ.ജി ഗവേഷണ കേന്ദ്രത്തിനായി, 1977 ൽ ആൻ്റണി സര്‍ക്കാര്‍ അനുവദിച്ച കേരള സർവകലാശാലയുടെ സ്ഥലം കൈയേറിയെന്ന ആരോപണം ഒഴിവാക്കാനാണ് നീക്കം

CPM  തിരുവനന്തപുരം  സംസ്ഥാന കമ്മിറ്റി ഓഫിസ്  സി.പി.എം  എ.കെ.ജി സെൻ്റര്‍  new state committee office  സി.പി.എം പൊളിറ്റ് ബ്യൂറോ  Thiruvananthapuram news
പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസ് നിർമിക്കാനൊരുങ്ങി സി.പി.എം; 32 സെൻ്റ് സ്ഥലം വിലയ്‌ക്ക് വാങ്ങി
author img

By

Published : Oct 6, 2021, 6:14 PM IST

Updated : Oct 6, 2021, 8:20 PM IST

തിരുവനന്തപുരം : പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസ് നിർമിക്കാനൊരുങ്ങി സി.പി.എം. ഇതിനായി 32 സെൻ്റ് സ്ഥലം പാര്‍ട്ടി വിലയ്‌ക്ക് വാങ്ങി. നിലവിൽ സംസ്ഥാന കമ്മിറ്റി ഓഫിസായി പ്രവർത്തിക്കുന്ന എ.കെ.ജി സെൻ്ററിന് എതിർ വശത്തായാണ് പുതിയ ആസ്ഥാനം നിർമിക്കുക.

പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസ് നിർമിക്കാന്‍ 32 സെൻ്റ് സ്ഥലം വാങ്ങി സി.പി.എം.

2391/2021 എന്ന നമ്പറിലാണ് സ്ഥലം രജിസ്റ്റർ ചെയ്തിരിക്കുന്നത്. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ പേരിൽ കഴിഞ്ഞമാസം 25 നാണ് സ്ഥലം രജിസ്റ്റർ ചെയ്തിരിക്കുന്നത്. 34 പേരിൽ നിന്നാണ് 31.95 സെൻ്റ് സ്ഥലം വാങ്ങിയത്.

നിർമാണ പ്രവർത്തനങ്ങൾ ഉടന്‍ ആരംഭിക്കും

6.4 കോടി രൂപയാണ് പ്രമാണത്തിൽ വിലയായി രേഖപ്പെടുത്തിയിരിക്കുന്നത്. എ.കെ.ജി സെൻ്ററിന് എതിർവശത്ത് എം.ജി റോഡിൽ നിന്ന് സ്പെൻസർ ജംഗ്ഷനിലേക്കുള്ള റോഡിലാണ് പുതിയ സ്ഥലം. നിലവിൽ സംസ്ഥാന കമ്മിറ്റി ഓഫിസായി പ്രവർത്തിക്കുന്ന എ.കെ.ജി സെന്‍റര്‍ സ്ഥിതി ചെയ്യുന്ന സ്ഥലം എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിനായി സർക്കാർ അനുവദിച്ചതാണ്.

1977 ൽ എ.കെ ആൻ്റണി മുഖ്യമന്ത്രിയായിരിക്കെയാണ് കേരള സർവകലാശാലയുടെ 34.4 സെൻ്റ് സ്ഥലം അനുവദിച്ചത്. പിന്നീട് 15 സെൻ്റ് സർവകലാശാലയും സി.പി.എമ്മിന് നൽകി. ഗവേഷണ കേന്ദ്രത്തിന് നൽകിയ സ്ഥലം പാർട്ടി ഓഫിസായി ഉപയോഗിക്കുന്നതിൽ സി.പി.എം നിരവധി തവണ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്.

ഒപ്പം തന്നെ സർവകലാശാലയുടെ സ്ഥലം കൈയേറിയെന്ന ആരോപണവും നിലവിലുണ്ട്. ഇതൊഴിവാക്കാനാണ് പുതിയ ഓഫിസ് എന്ന തീരുമാനത്തിലേക്ക് സി.പി.എം എത്തിയത്. രൂപരേഖയടക്കം തയ്യാറാക്കി ഉടൻ തന്നെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും.

ALSO READ : മോൻസണ്‍ കേസുമായി ബന്ധപ്പെട്ട എല്ലാവരിലേക്കും അന്വേഷണമെത്തും : ഐജി സ്‌പര്‍ജന്‍ കുമാര്‍

Last Updated : Oct 6, 2021, 8:20 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.