ETV Bharat / state

ഇനി സമ്മേളന കാലം, സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്‌റ്റംബറില്‍ - തിരുവനന്തപുരം വാര്‍ത്ത

തെരഞ്ഞെടുപ്പും കൊവിഡും കണക്കിലെടുത്ത് മാറ്റി വച്ച സമ്മേളനങ്ങള്‍ക്കാണ് സെപ്റ്റംബര്‍ മാസത്തോടെ തുടക്കമാകുക.

CPM planed to covduct various conferences  CPM  സി.പി.എം  സമ്മേളനങ്ങള്‍ നടത്താന്‍ പദ്ധയിട്ട് സി.പി.എം  CPM planed to covduct various conferences  സംസ്ഥാന സമ്മേളനം  സി.പി.എം കേരള  cpm kerala  തിരുവനന്തപുരം വാര്‍ത്ത  Thiruvananthapuram news
സെപ്റ്റംബര്‍ മുതല്‍ വിവിധ സമ്മേളനങ്ങള്‍ നടത്താന്‍ പദ്ധയിട്ട് സി.പി.എം
author img

By

Published : Aug 9, 2021, 3:59 PM IST

തിരുവനന്തപുരം: സെപ്റ്റംബര്‍ മാസം മുതല്‍ വിവിധ തലങ്ങളിലെ സമ്മേളനങ്ങള്‍ ആരംഭിക്കാന്‍ പദ്ധതിയിട്ട് സി.പി.എം. ബ്രാഞ്ച് സമ്മേളനം മുതല്‍ സംസ്ഥാന സമ്മേളനം വരെ ദീര്‍ഘമായ സമ്മേളന കലണ്ടറാണ് സി.പി.എമ്മിനുള്ളത്. നിയമസഭ തെരഞ്ഞെടുപ്പും കൊവിഡും കണക്കിലെടുത്ത് മാറ്റി വച്ച സമ്മേളനങ്ങള്‍ക്കാണ് തുടക്കമാകുക.

ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ അവസാനവാരം ആരംഭിച്ച് ലോക്കല്‍, ഏരിയ, ജില്ല സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി സംസ്ഥാന സമ്മേളനം ജനുവരിയില്‍ നടത്താനാണ് ആലോചന. കൊവിഡ് വ്യാപനം അനസരിച്ചാകും സമ്മേളനങ്ങള്‍ നടക്കുക. രോഗവ്യാപനം വര്‍ധിച്ച സ്ഥലങ്ങളില്‍ ഓണ്‍ലൈനായി സമ്മേളനം ചേരാനാണ് ആലോചന.

പ്രതിനിധികളുടെ എണ്ണം കുറയ്ക്കും

സംസ്ഥാന സമിതിയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഓഗസ്റ്റ് 16, 17 തിയ്യതികളില്‍ നടക്കുന്ന സംസ്ഥാന സമിതി ഇക്കാര്യം ചര്‍ച്ച ചെയ്യും. പ്രതിനിധികളുടെ എണ്ണം കുറച്ച് സമ്മേളനം പൂര്‍ത്തിയാക്കാനാണ് സി.പി.എം നീക്കം. പരമാവധി 15 അംഗങ്ങള്‍ മാത്രമാണ് സി.പി.എമ്മിന്‍റെ ബ്രാഞ്ച് കമ്മറ്റികളില്‍ ഉണ്ടാവുക.

ലോക്കല്‍ കമ്മറ്റിയില്‍ 50 പേരുണ്ടാകും. കൊവിഡ് മാനദണ്ഡം പാലിച്ച് അന്‍പതില്‍ താഴെ അംഗങ്ങളുമായി ഈ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കാനാകും. എന്നാല്‍ ഏരിയ തലം മുതല്‍ പ്രതിനിധികളുടെ എണ്ണം കൂടുതലാണ്. സാധാരണ ഗതിയില്‍ 500 പ്രതിനിധികള്‍ സംസ്ഥാന സമ്മേളനത്തിലും പങ്കെടുക്കാറുണ്ട്.

പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍

പ്രതിനിധികളുടെ എണ്ണം കുറച്ച് സമ്മേളനം എന്നതാണ് പരിഗണനയിലുള്ളത്. കൊവിഡ് വ്യാപനം സാഹചര്യം പരിഗണിച്ചാകും പ്രതിനിധികളുടെ എണ്ണം തീരുമാനിക്കുക. സി.പി.എമ്മിന്‍റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസും കേരളത്തിലാണ് തീരുമാനിച്ചിരിക്കുന്നത്.

ഏപ്രലില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടത്താനാണ് ആലോചന. അതുകാണ്ട് തന്നെ ജനുവരിയോടെ സംസ്ഥാനത്തെ സമ്മേളന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സി.പി.എം തീരുമാനം. 2012-ലാണ് അവസാനമായി കേരളത്തില്‍ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്.

ALSO READ: സഹോദരങ്ങളായ വ്ളോഗര്‍മാര്‍ പിടിയില്‍; ചുമത്തിയത് 9 കുറ്റങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.