തിരുവനന്തപുരം: നെയ്യാറ്റിൻകര ജോലി തട്ടിപ്പ് കേസിൽ അറസ്റ്റിലായ പഞ്ചായത്ത് അംഗം റിമാന്‍ഡില്‍. കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പാലിയോട് വാർഡംഗം രതീഷനെ നെയ്യാറ്റിൻകര കോടതിയാണ് റിമാന്‍ഡ് ചെയ്തത്. നെയ്യാറ്റിൻകര മുള്ളുവിള സ്വദേശി അരുണിന്റ പരാതിയിലാണ് അറസ്റ്റ്.
2019 ല്‍ സരിത എസ് നായർ ഉൾപ്പെട്ട സംഘം മുള്ളുള്ള സ്വദേശി അരുൺ, ഓലത്താന്നി സ്വദേശി അരുൺ നായർ എന്നിവര്‍ക്ക് ജോലിവാഗ്ദാനം നൽകി 15 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. കെടിഡിസിയിലും ബെവ്റേജസിലും ജോലി തരപ്പെടുത്താമെന്നായിരുന്നു വാഗ്ദാനം. കേസിലെ ഒന്നാം പ്രതിയാണ് രതീഷ്. നിലവിൽ മൂന്നാം പ്രതിയാണ് ആണ് സരിത എസ് നായർ.
തൊഴിൽ തട്ടിപ്പിൽ സരിത നായർക്കും പങ്കുണ്ടെന്ന് സിപിഎം അംഗമായ രതീഷ് പൊലീസിന് മൊഴി നൽകി. ആറ് പേരിൽ നിന്ന് 25 ലക്ഷം രൂപ താൻ വാങ്ങിയെന്നും, സുഹൃത്തായ ഷാജു പാലിയോടുമൊത്ത് സരിത നായരെ കണ്ടിട്ടുണ്ടെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.