ETV Bharat / state

മദ്യലഹരിയിൽ പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്; ആവശ്യം കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്ഐ പ്രവർത്തകനെ വിട്ടയക്കാൻ - പേട്ട പൊലീസ്

മദ്യലഹരിയിലെത്തി പൊലീസുകാരെ ഭീഷണിപ്പെടുത്തിയ ആറ്റുവരമ്പ് ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്

cpm leader threat against pettah police  pettah police  pettah police station  thiruvananthapuram kattakkada  പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്  ഡിവൈഎഫ്ഐ  സിപിഎം  ആറ്റുവരമ്പ് ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാതി  ആറ്റുവരമ്പ് ബ്രാഞ്ച് സെക്രട്ടറി ആർ എസ് രതീഷ്  പൊലീസുകാരെ ഭീഷണിപ്പെടുത്തി  പൊലീസിന് നേരെ കല്ലേറ്  കാട്ടാക്കട പൊലീസ് കല്ലേറ്  പേട്ട പൊലീസ്  കാട്ടാക്കട  കാട്ടാക്കട അഞ്ചുതെങ്ങ് മൂട്  അഞ്ചുതെങ്ങ് മൂട്  പേട്ട പൊലീസ്  ആറ്റുവരമ്പ്
പൊലീസുകാരെ ഭീഷണിപ്പെടുത്തി
author img

By

Published : Apr 4, 2023, 2:15 PM IST

തിരുവനന്തപുരം: മദ്യലഹരിയിൽ തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനിൽ തള്ളിക്കയറുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്‌ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി. ആറ്റുവരമ്പ് ബ്രാഞ്ച് സെക്രട്ടറി ആർഎസ് രതീഷാണ് പൊലീസുകാർക്ക് നേരെ ഭീഷണി മുഴക്കിയത്. കടക്കാരനെ ആക്രമിച്ച കേസിൽ കസ്റ്റഡിലെടുത്ത ഡിവൈഎഫ്ഐ പ്രാദേശിക പ്രവർത്തകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി.

ഞായറാഴ്‌ച വൈകിട്ടാണ് സംഭവം. വിമാനത്താവളത്തിന് സമീപം കട നടത്തുന്നയാളെ ഡി വൈ എഫ് ഐ ലോക്കൽ കമ്മിറ്റി അംഗം ഉണ്ണികൃഷ്‌ണൻ മർദിക്കുകയായിരുന്നു. തുടർന്ന്, ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെയാണ് ഉണ്ണികൃഷ്‌ണനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ആറ്റുവരമ്പ് ബ്രാഞ്ച് സെക്രട്ടറി ആർ എസ് രതീഷും ഏതാനും പാർട്ടി പ്രവർത്തകരും പേട്ട പൊലീസ് സ്റ്റേഷനിൽ എത്തിയത്.

രതീഷ് പൊലീസുകാർക്ക് നേരെ ഭീഷണി മുഴക്കുകയും സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയും ചെയ്‌തു. തുടർന്ന്, പ്രവർത്തകരെ പൊലീസ് പിരിച്ചുവിടുകയും കസ്റ്റഡിയിലെടുത്ത ഉണ്ണികൃഷ്‌ണനെതിരെ കേസെടുക്കാതെ വിട്ടയക്കുകയും ചെയ്‌തു. മർദനമേറ്റ കടക്കാരൻ ഉണ്ണികൃഷ്‌ണനെതിരെ പരാതി നൽകാത്തതിനാലാണ് വിട്ടയച്ചതെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന്‍റെ പേരിൽ ആറ്റുവരമ്പ് ബ്രാഞ്ച് സെക്രട്ടറി ആർഎസ് രതീഷിനും നേതാക്കൾക്കുമെതിരെ പൊലീസ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. തുടർന്ന്, ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. രതീഷും പ്രവർത്തകരും സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയും പൊലീസിനെ അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് കേസെടുക്കാൻ തയ്യാറായതെന്നും ആക്ഷേപമുണ്ട്.

കാട്ടാക്കടയിൽ പൊലീസിന് നേരെ കല്ലേറ്: കാട്ടാക്കട അഞ്ചുതെങ്ങ് മൂട് കാട്ടാൽ ഭദ്രകാളി ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് നടന്ന പരിപാടിക്കിടെ പൊലീസിന് നേരെ കല്ലേറുണ്ടായി. കല്ലേറിൽ ആര്യനാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ വെള്ളറട സ്വദേശി രാജേന്ദ്രന്‍റെ മൂക്കിന്‍റെ പാലം തകർന്നു. ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പൂവച്ചൽ നാവട്ടികോണം സ്വദേശി പ്രണവിനേയും (29) തൂങ്ങാമ്പാറ വെള്ളമാണൂർകോണം സ്വദേശി ആകാശിനേയും (24) 17കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ, ഇതിനുപിന്നാലെ അടുത്ത വിവാദം ഉയർന്നു. പൊലീസിനെ ആക്രമിച്ച പ്രതികളെയല്ല കസ്റ്റഡിയിലെടുത്തതെന്നും കമ്മിറ്റിക്കാരുടേയും പൊലീസിന്‍റേയും നിര്‍ദേശങ്ങള്‍ വകവെയ്ക്കാതെ നൃത്തം ചെയ്‌തവരെയാണ് അറസ്റ്റ് ചെയ്‌തതെന്നും നാട്ടുകാർ ആരോപിച്ചു.

ആൾക്കൂട്ടത്തിലുണ്ടായിരുന്ന ആരോ ആണ് പൊലീസിന് നേരെ ആക്രമണം നടത്തിയതെന്നും നാട്ടുകാർ പറഞ്ഞു. കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തവർക്കെതിരെ കേസ്‌ രജിസ്റ്റർ ചെയ്‌ത് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാനുള്ള തയാറെടുപ്പിലാണ്. യഥാർഥ കുറ്റവാളികളെ കണ്ടെത്തി നിരപരാധികളെ എത്രയും വേഗം വിട്ടയക്കണമെന്ന് പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്‍റ് സനൽ കുമാർ ആവശ്യപ്പെട്ടു. നിരപരാധികളെ അറസ്റ്റ് ചെയ്‌ത് അവരുടെ ഭാവി തകർക്കുന്നത് കാട്ടാക്കട പൊലീസിന്‍റെ സ്ഥിരം പ്രവണതയാണെന്നും അദ്ദേഹം ആരോപിച്ചു.

Also read: മന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തി ; യൂത്ത് കോൺഗ്രസുകാരെ മര്‍ദിച്ച് ഡിവൈഎഫ്ഐ പ്രവർത്തകര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.