ETV Bharat / state

സിപിഎം പ്രതിരോധ ജാഥയ്‌ക്ക് ഇന്ന് അനന്തപുരിയില്‍ പര്യവസാനം ; സമാപന സമ്മേളനത്തിന്‍റെ ഉദ്‌ഘാടനം സീതാറാം യെച്ചൂരി

പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കിയ വിഷയങ്ങളെ ചെറുക്കാനാണ് സിപിഎം ജനകീയ പ്രതിരോധ ജാഥ സംഘടിപ്പിച്ചത്. എന്നാല്‍, ജാഥയ്ക്കി‌ടെ എംവി ഗോവിന്ദന്‍ തന്നെ വലിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തി.

cpm janakeeya prathirodha jatha  cpm janakeeya prathirodha jatha will end today  സിപിഎം പ്രതിരോധ ജാഥ  സീതാറാം യെച്ചൂരി സിപിഎം പ്രതിരോധ ജാഥ  സിപിഎം ജനകീയ പ്രതിരോധ ജാഥ
സിപിഎം പ്രതിരോധ ജാഥ
author img

By

Published : Mar 18, 2023, 10:08 AM IST

Updated : Mar 18, 2023, 10:25 AM IST

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് സമാപിക്കും. വൈകിട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് സമാപന സമ്മേളനം. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും.

അപ്രതീക്ഷിതമായിട്ടാണ് പ്രതിരോധജാഥയുടെ പ്രഖ്യാപനം നടന്നതെങ്കിലും അണികളെപ്പോലും അമ്പരപ്പിച്ചാണ് ജാഥ പുരോഗമിച്ചത്. കേന്ദ്രസര്‍ക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണം, സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിപക്ഷ ആരോപണങ്ങളെ ചെറുക്കല്‍, പാര്‍ട്ടിയേയും സര്‍ക്കാരിനേയും ബാധിച്ച വിവാദങ്ങളില്‍ വിശദീകരണം നല്‍കല്‍ എന്നിവയായിരുന്നു ജാഥയുടെ പ്രധാന ലക്ഷ്യങ്ങള്‍. എംവി ഗോവിന്ദനോടൊപ്പം പികെ ബിജു, സിഎസ് സുജാത, എം സ്വരാജ്, കെടി ജലീല്‍, ജെയ്‌ക്ക് സി തോമസ് എന്നിവരാണ് ജാഥയിലെ സ്ഥിരാംഗങ്ങള്‍. പികെ ബിജുവാണ് ജാഥ മാനേജര്‍.

വിവാദങ്ങള്‍ പ്രതിരോധത്തിലാക്കിയ ജാഥ : കാസര്‍കോട് കുമ്പളയില്‍ നിന്ന് തിരുവനന്തപുരം വരെ ഒരുമാസം നീണ്ടുനിന്ന ജാഥയ്‌ക്ക് നിരവധി അപ്രതീക്ഷിത വിവാദങ്ങളെ പ്രതിരോധിക്കേണ്ടി വന്നു. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍, മുഖ്യമന്ത്രിയുടെ സുരക്ഷ, ബജറ്റിലെ അധിക നികുതി, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍റെ അസാന്നിധ്യം തുടങ്ങിയവ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. പകുതി പിന്നിട്ട ശേഷമാണ് ഇപി ജയരാജന്‍ ജാഥയില്‍ അണിചേര്‍ന്നത്.

ജാഥാംഗങ്ങളുടെ പ്രസംഗങ്ങള്‍ വിവാദങ്ങള്‍ ഉണ്ടാക്കിയില്ലെങ്കിലും ലീഡര്‍ എംവി ഗോവിന്ദന്‍റെ കെ റെയില്‍ പ്രസ്‌താവന, സുരേഷ് ഗോപിക്ക് നല്‍കിയ മറുപടി പോലുള്ളവ വലിയ വാര്‍ത്തയായി. ഇതിനിടെ ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടായി സര്‍ക്കാര്‍ വിഷമവൃത്തത്തിലായപ്പോള്‍ ജാഥയും പ്രതിരോധത്തിലായി. ഇതിനിടെ ജാഥയ്ക്ക് ആളെക്കൂട്ടാന്‍ കണ്ണൂരിലെ പഞ്ചായത്ത് മെമ്പര്‍ ഭീഷണിപ്പെടുത്തിയതും, സ്‌കൂള്‍ ബസ്‌ ജാഥയ്ക്ക് ഉപയോഗിച്ചതും, പ്രാദേശിക നേതാവ് കുട്ടനാട്ടിലെ തൊഴിലാളിളെ ഭീഷണിപ്പെടുത്തിയതും വിവാദത്തിന് തിരികൊളുത്തി.

തെറ്റുതിരുത്തല്‍ രേഖ കര്‍ശനമായി നടപ്പാക്കി അച്ചടക്കത്തില്‍ വിട്ടുവീഴ്‌ചയ്ക്കി‌ല്ലെന്ന് പ്രഖ്യാപിച്ച എംവി ഗോവിന്ദന്‍റെ പദവി, പാര്‍ട്ടിയില്‍ ഉറപ്പിക്കുന്നത് കൂടിയായി പ്രതിരോധ ജാഥ. കൂടുതല്‍ സീറ്റ് കിട്ടാന്‍ സാധ്യതയുള്ള സംസ്ഥാനമെന്ന നിലയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി സംവിധാനം ചലിപ്പിച്ച് നിര്‍ത്താന്‍ ജാഥയ്ക്കായെന്ന വിലയിരുത്തലിലാണ് സിപിഎം. വിമര്‍ശനങ്ങളുടെ കുത്തൊഴുക്കും സര്‍ക്കാരിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനുമിടയില്‍ വന്‍ സ്വീകരണമാണ് ജാഥയ്ക്ക് ലഭിച്ചത്.

സ്വപ്‌നക്കെതിരെ എംവി ഗോവിന്ദന്‍റെ 'ഒരു കോടി' മറുപടി: മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരായ ആരോപണങ്ങൾ പിൻവലിക്കാന്‍ തനിക്ക് 30 കോടി വാഗ്‌ദാനം ചെയ്യപ്പെട്ടെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. വിജേഷ് പിള്ള എന്ന ആളെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇതിനായി ഏര്‍പ്പാടാക്കി എന്നായിരുന്നു സ്വപ്‌നയുടെ ആക്ഷേപം. കണ്ണൂര്‍ സ്വദേശിയായ വിജേഷ് പിള്ള ചാനല്‍ അഭിമുഖത്തിന് എന്ന പേരില്‍ തന്നെ വിളിച്ചു. അതിന്‍റെ ഭാഗമായി താന്‍ കുട്ടിയുമായി ബെംഗളൂരുവിലെ ഒരു ഹോട്ടലിന്‍റെ ലോബിയിലെത്തി.

എംവി ഗോവിന്ദന്‍റെ നിര്‍ദേശ പ്രകാരമാണ് എത്തിയതെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ നേരിട്ടും ഡിജിറ്റലായുമുള്ള തെളിവുകള്‍ ഏല്‍പ്പിക്കണമെന്നും വിജേഷ് ആവശ്യപ്പെട്ടു. ഇതെല്ലാം തന്ന ശേഷം ബെംഗളൂരു വിടണമെന്ന് വിജേഷ് പിള്ള നിര്‍ദേശിച്ചെന്നും സ്വപ്‌ന ആരോപിച്ചു.

ഇതിനെതിരെയാണ് ഒരു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് എംവി ഗോവിന്ദന്‍ സ്വപ്‌ന സുരേഷിന് വക്കീല്‍ നോട്ടിസ് അയച്ചത്. പുറമെ തളിപ്പറമ്പ് സിപിഎം കമ്മിറ്റിയും സ്വപ്‌ന സുരേഷിനും വിജേഷ്‌ പിള്ളയ്ക്കു‌മെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Last Updated : Mar 18, 2023, 10:25 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.