ETV Bharat / state

ഡൽഹി കലാപം; ജന ജാഗ്രതയുമായി സിപിഎം - cpm

രാജ്യത്ത് വർഗീയ കലാപം ഉണ്ടാക്കാനുള്ള സംഘപരിവാറിന്‍റെ ശ്രമങ്ങളിൽ പ്രതിഷേധിച്ചാണ് പരിപാടി

ഡൽഹി കലാപം  സി.പി.എം  ജന ജാഗ്രത  ആര്‍.എസ്.എസ്  വർഗീയ കലാപം  സംഘ് പരിവാർ  cpm_janajagratha_sadas  cpm  janajagratha_sadas
ഡൽഹി കലാപം: ജന ജാഗ്രതയുമായി സി.പി.എം
author img

By

Published : Feb 28, 2020, 7:42 PM IST

തിരുവനന്തപുരം: ഡൽഹി കലാപത്തിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനൊരുങ്ങി സിപിഎം. മാർച്ച് അഞ്ചിന് സംസ്ഥാന വ്യാപകമായി ജനജാഗ്രത സംഘടിപ്പിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. രാജ്യത്ത് വർഗീയ കലാപം ഉണ്ടാക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളിൽ പ്രതിഷേധിച്ചാണ് പരിപാടി. ഏരിയ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വൈകിട്ട് അഞ്ച് മണിക്കാണ് പരിപാടി സംഘടിപ്പിക്കുന്നത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കൾ ഡൽഹി സംഘർഷത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.