ETV Bharat / state

സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സി.പി.എം ശ്രമമെന്ന് കെ. സുരേന്ദ്രൻ - സ്വർണക്കടത്ത് കേസ്

സി.പി.എം നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് കേസ് അട്ടിമറിക്കുന്നതിന് ശ്രമം നടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു.

കെ. സുരേന്ദ്രൻ  k. surendran  CPM  സി.പി.എം  സ്വർണക്കടത്ത് കേസ്  gold smuggling case
സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സി.പി.എം ശ്രമമെന്ന് കെ. സുരേന്ദ്രൻ
author img

By

Published : Aug 1, 2020, 1:57 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ കൊച്ചി കേന്ദ്രീകരിച്ച് ശ്രമം നടക്കുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സി.പി.എം നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് കേസ് അട്ടിമറിക്കുന്നതിന് ശ്രമം നടത്തുന്നത്. കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന്‍റെയും സരിത്തിന്‍റെയും അഭിഭാഷകൻ തന്നെയാണ് ശിവശങ്കറിനും നിയമോപദേശം നൽകുന്നത്. പ്രതികളെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു. സ്വപ്‌നയെ കസ്റ്റഡിയിൽ വാങ്ങാനുള്ള പൊലീസ് നീക്കവും കേസ് അട്ടിമറിക്കാനാണ്. കാര്യങ്ങൾ പറഞ്ഞ് പഠിപ്പിക്കാനാണ് പൊലീസ് സ്വപ്‌നയെ കസ്റ്റഡിയിൽ വാങ്ങാൻ ശ്രമിക്കുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. കേസിൽ മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ഒ. രാജഗോപാൽ എം.എൽ.എ നടത്തുന്ന ഏകദിന ഉപവാസ സമരത്തിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.