ETV Bharat / state

ലീഗിൻ്റെ വർഗീയ ധ്രുവീകരണ സമീപനത്തിന് കോൺഗ്രസ് കീഴ്‌പ്പെട്ടുവെന്ന് എ വിജയരാഘവന്‍ - CPM going to use welfare party udf relation in election propaganda

വെൽഫെയർ പാർട്ടിക്കെതിരെ സിപിഎം സ്വീകരിച്ച ശക്തമായ നിലപാട് നിഷ്പക്ഷരെയും പുരോഗമനവാദികളെയും പാർട്ടിയോട് അടുപ്പിച്ചുവെന്ന് വിജയരാഘവൻ പറഞ്ഞു

വെൽഫെയർ പാർട്ടി - യുഡിഎഫ് ബന്ധം  തെരഞ്ഞെടുപ്പ് പ്രചാരണ യുദ്ധം  തിരുവനന്തപുരം  പ്രചരണ ആയുധമാക്കാനൊരുങ്ങി സിപിഎം  സിപിഎം  തദ്ദേശ തെരഞ്ഞെടുപ്പ്  തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം  election propaganda  welfare party udf relation  CPM going to use welfare party udf relation in election propaganda  Assembly election propaganda
വെൽഫെയർ പാർട്ടി - യുഡിഎഫ് ബന്ധം പ്രചരണ ആയുധമാക്കാനൊരുങ്ങി സിപിഎം
author img

By

Published : Jan 3, 2021, 6:56 PM IST

തിരുവനന്തപുരം: വെൽഫെയർ പാർട്ടി-യുഡിഎഫ് ബന്ധം പ്രചാരണായുധമാക്കാൻ സിപിഎം. ഈ കൂട്ടുകെട്ടിനെതിരെ തീവ്ര പ്രചരണം നടത്താൻ സിപിഎം നേതൃയോഗത്തിൽ തീരുമാനമായി. തദ്ദേശ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിക്കും അവരുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിക്കുമെതിരെ സ്വീകരിച്ച ശക്തമായ നിലപാട് ഇടതു മുന്നണിക്ക് ഗുണം ചെയ്തെന്ന് യോഗം വിലയിരുത്തി. ഇതിലൂടെ മുസ്ലീം സമുദായത്തിലെ നിഷ്പക്ഷരെയും പുരോഗമനവാദികളെയും അടുപ്പിക്കാനായി. എല്ല അതിരുകളും ലംഘിച്ചുള്ള വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് നടത്തിയത്. ലീഗിൻ്റെ വർഗീയ ധ്രുവീകരണ സമീപനത്തിന് കോൺഗ്രസ് കീഴ്‌പ്പെട്ടുവെന്നും വിജയരാഘവൻ ആരോപിച്ചു.

എ വിജയരാഘവൻ

വെൽഫെയർ പാർട്ടി-യുഡിഎഫ് ബന്ധം ചില മേഖലകളിൽ ബിജെപിക്ക് ഗുണമായി. നായർ, ഈഴവ സമുദായങ്ങൾക്കിടയിൽ ബിജെപി സ്വാധീനം വർധിപ്പിക്കുന്നത് ഗൗരവത്തിൽ കാണണം. ഇതിനെതിരെ മതേതര അടിത്തറ ശക്തിപ്പെടുത്തണമെന്ന് സി പി എം സംസ്ഥാന സമിതി യോഗം നിർദ്ദേശിച്ചു. മുസ്ലീം ലീഗ് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ആരോപിച്ചു. യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായി സർക്കാർ നയങ്ങൾ ഉൾപ്പടെ ജനങ്ങളിലേക്ക് എത്തിക്കാൻ ജനുവരി 24 മുതൽ 31 വരെ ഗൃഹസന്ദർശനം നടത്തും. നാളെ മുതൽ ജില്ലാ നേതൃയോഗങ്ങൾ ചേരും. 16, 17, 19 തിയതികളിൽ സംസ്ഥാന സമിതി അംഗങ്ങൾ പങ്കെടുക്കുന്ന ഏരിയ കമ്മിറ്റി യോഗവും ചേരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.