ETV Bharat / state

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ വീഴ്ച പരിശോധിക്കാന്‍ സിപിഎം - CPM to look into the failure of election activities

നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലുണ്ടായ വീഴ്ചകള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു എന്നാണ് സൂചന

election activities in Ambalapuzha by cpm  G Sudhakaran in alappuzha  സിപിഎം അമ്പലപ്പുഴ  CPM to look into the failure of election activities  CPM to look into the failure of election activities
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ വീഴ്ച പരിശോധിക്കാന്‍ സിപിഎം
author img

By

Published : Jul 9, 2021, 9:12 PM IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ വീഴ്ച പരിശോധിക്കാന്‍ സിപിഎം തീരുമാനം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലുണ്ടായ വീഴ്ചകള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു എന്നാണ് സൂചന.

ഇതിനായി പ്രത്യേക അന്വേഷണ സമിതിയെ നിയമിക്കും. വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച് പ്രത്യേക ചര്‍ച്ച നടന്നതായാണ് വിവരം. അമ്പലപ്പുഴ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ച വന്നതായി ആലപ്പുഴ ജില്ലാ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

ജി.സുധാകരന്‍റെ ഭാഗത്തു നിന്നും മോശമായ ഇടപെടലുണ്ടായെന്നായിരുന്നു ജില്ലാ കമ്മറ്റിയുടെ റിപ്പോര്‍ട്ട്. ഇത് പരിഗണിച്ച സംസ്ഥന സെക്രട്ടറിയേറ്റ് വീഴ്ചയുണ്ടായെന്ന് വ്യക്തമാക്കിയെങ്കിലും ജി.സുധാകരന്‍റെ പേര് പരാമര്‍ശിക്കാതെയാണ് അവലോകന റിപ്പോര്‍ട്ട് തയാറാക്കിയത്.

Also read: സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ ജി സുധാകരനെതിരെ രൂക്ഷ വിമർശനം

എന്നാല്‍ സംസ്ഥാന സമിതിയില്‍ നടന്ന ചര്‍ച്ചയില്‍ സുധാകരനെതിരെ രൂക്ഷമായ വിമര്‍ശനമുണ്ടായെന്നാണ് സൂചന. ജി.സുധാകരന്‍ വെള്ളിയാഴ്ചത്തെ സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ശനിയാഴ്ച ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. ഇതുകൂടാതെ ഘടകകക്ഷികള്‍ പരാതി ഉന്നയിച്ച പാല, കല്‍പ്പറ്റ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ചും അന്വേഷണം നടത്താന്‍ സംസ്ഥാന സമിതിയില്‍ ധാരണയായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.