ETV Bharat / state

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സിപിഐ നിർവാഹക സമിതി യോഗവും വെള്ളിയാഴ്‌ച - CPI executive committee

സർക്കാരിനെതിരെയുള്ള വിവാദങ്ങളെ എങ്ങനെ നേരിടാം എന്നതാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലെ പ്രധാന ചർച്ച. സിപിഐ നിർവാഹകസമിതി യോഗത്തിലെ പ്രധാന അജണ്ട തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് തന്നെയാണ്.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്  സിപിഐ നിർവാഹക സമിതി  തിരുവനന്തപുരം  CPM state secretariat  CPI executive committee  CPIM
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സിപിഐ നിർവാഹക സമിതി യോഗവും വെള്ളിയാഴ്‌ച
author img

By

Published : Nov 19, 2020, 10:23 PM IST

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സിപിഐ നിർവാഹക സമിതി യോഗവും വെള്ളിയാഴ്‌ച ചേരും. സർക്കാരിനെതിരെയുള്ള വിവാദങ്ങളെ എങ്ങനെ നേരിടാം എന്നതാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലെ പ്രധാന ചർച്ച. കിഫ്‌ബി വഴി നടപ്പിലാക്കിയ വികസന പദ്ധതികളെ ഉയർത്തിക്കാട്ടിയുള്ള പ്രചരണങ്ങളിലൂടെ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാം എന്നാണ് സിപിഎം കണക്കുകൂട്ടൽ. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം വികസനം പ്രധാന വിഷയമാക്കി മുന്നോട്ടുപോകാനാണ് തീരുമാനം. ഇത് എങ്ങനെയൊക്കെ നടപ്പാക്കണം എന്ന് സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യും.

മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവരുടെ പേര് പറയാൻ കേന്ദ്രഏജൻസികൾ സമ്മർദ്ദം ചെലുത്തുന്നു എന്ന സ്വപ്‌ന സുരേഷിൻ്റെ ഓഡിയോ ക്ലിപ്പ് ഉയർത്തിക്കാട്ടി പ്രചരണം നടത്താനും സിപിഎം നീക്കം നടത്തുന്നുണ്ട്. കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ പ്രേരിതമായി സംസ്ഥാന സർക്കാരിനെതിരെ പ്രവർത്തിക്കുന്നു എന്ന ആരോപണം ഉയർത്തിക്കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് നീക്കം. ഇക്കാര്യത്തിലുള്ള തുടർ സമരപരിപാടികളും സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ചയാകും. തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും യോഗം വിലയിരുത്തും.

സിപിഐ നിർവാഹകസമിതി യോഗത്തിലെ പ്രധാന അജണ്ട തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് തന്നെയാണ്. സംസ്ഥാനത്തെ പലയിടങ്ങളിലും സീറ്റ് വിഭജനത്തിൽ സിപിഐയും സിപിഎമ്മും തർക്കത്തിലാണ്. ഇക്കാര്യത്തിൽ എന്ത് നിലപാട് എടുക്കണമെന്നും നിർവാഹക സമിതി ചർച്ച ചെയ്യും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.