ETV Bharat / state

തിരുവനന്തപുരം മാറനല്ലൂരിൽ സിപിഎം-കോൺഗ്രസ് സംഘർഷം

യുഡിഎഫ് സ്ഥാനാര്‍ഥി മലയിന്‍കീഴ് വേണുഗോപാലിന്‍റെ പ്രചാരണത്തിന് അകമ്പടി വന്ന പ്രവര്‍ത്തകരെ തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്

cpm congress conflict  thiruvananthapuram maranalloor fight  cpm-congress fight in maranalloor  മാറനല്ലൂരിൽ സിപിഎം-കോൺഗ്രസ് സംഘർഷം  സിപിഎം-കോൺഗ്രസ് സംഘർഷം  എൽഡിഎഫ്-യുഡിഎഫ് സംഘർഷം
തിരുവനന്തപുരം മാറനല്ലൂരിൽ സിപിഎം-കോൺഗ്രസ് സംഘർഷം
author img

By

Published : Mar 27, 2021, 12:39 AM IST

Updated : Mar 27, 2021, 12:59 AM IST

തിരുവനന്തപുരം: മാറനല്ലൂരില്‍ സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം. കാട്ടാക്കട മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പ്രചാരണവാഹനം മണ്ണടിക്കോണത്ത് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘർഷാവസ്ഥ ഉണ്ടായത്. 10 മണിക്ക് ശേഷവും പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് സിപിഎം പ്രവർത്തകർ രംഗത്തെത്തിയത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകൻ സി. ജയേഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം മാറനല്ലൂരിൽ സിപിഎം-കോൺഗ്രസ് സംഘർഷം

രാത്രി 9.30തോടെ യുഡിഎഫ് സ്ഥാനാര്‍ഥി മലയിന്‍കീഴ് വേണുഗോപാലിന്‍റെ പ്രചാരണത്തിന് അകമ്പടി വന്ന പ്രവര്‍ത്തകരെ തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ബൈക്കുകള്‍ തടഞ്ഞ സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രവർത്തകരുമായി വാക്കേറ്റത്തിലായി. സംഭവ സ്ഥലത്തുണ്ടായിരുന്ന പൊലീസും യുഡിഎഫ് സ്ഥാനാർഥി വേണുഗോപാലും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. തുടർന്ന്, മാറനല്ലൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

Last Updated : Mar 27, 2021, 12:59 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.