തിരുവനന്തപുരം: ഭരണ സ്വാധീനമുപയോഗിച്ച് സിപിഎം അണികൾ സംസ്ഥാന വ്യാപകമായി തട്ടിപ്പും വെട്ടിപ്പും നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രളയ ഫണ്ട് തട്ടിപ്പ്, സഹകരണ തട്ടിപ്പ്, സ്വർണ കടത്ത് ഇങ്ങനെ തട്ടിപ്പുകൾ നടത്താൻ അണികളെ കയറൂരി വിട്ടിരിക്കുകയാണ് സിപിഎം.
കരിവന്നൂർ സഹകരണ ബാങ്കിൽ നടന്ന കോടികളുടെ തട്ടിപ്പ് സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ അറിവോടെയാണ്. കമ്മീഷനെ വച്ച് സിപിഎം അന്വേഷണം നടത്തി തട്ടിപ്പു നടക്കുന്നതായി ബോധ്യപ്പെട്ടതാണ്. അതിനുശേഷവും 100 കോടി രൂപയുടെ തട്ടിപ്പാണ് ബാങ്കിൽ നടന്നത്.
also read:മരംമുറി വീഴ്ച സമ്മതിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയില്‍
രണ്ട് ലക്ഷം രൂപയുടെ ക്രമക്കേടിന്‍റെ പേരിൽ യുഡിഎഫ് ഭരിക്കുന്ന തുമ്പൂർ സഹകരണ ബാങ്ക് പിരിച്ചുവിട്ട സഹകരണ വകുപ്പ് 304 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടും നടപടിയെടുത്തില്ല. 2018 മുതൽ നടന്ന തട്ടിപ്പിൽ ബാങ്ക് പിരിച്ചുവിട്ടത് ഇന്നലെയാണ്. തൃശൂർ സിപിഎമ്മാണ് എല്ലാ തെറ്റിനും സംരക്ഷണം നൽകുന്നത്.
തട്ടിപ്പ് അറിഞ്ഞിട്ടും പുറത്തു പറയാത്തവർക്കെതിരെ സർക്കാർ നടപടിയെടുക്കണം. ജനങ്ങളുടെ പണം എടുത്ത് തട്ടിപ്പ് നടന്നത് പാർട്ടി കാര്യമല്ലെന്നും വി ഡി സതീശൻ പറഞ്ഞു.