തിരുവനന്തപുരം: പിഎസ്‌സി കോഴ വിവാദങ്ങളടക്കം ചര്‍ച്ച ചെയ്യാന്‍ ഐഎന്‍എല്‍ നേതാക്കളെ വിളിച്ചു വരുത്തി സിപിഎം. എകെജി സെന്‍ററില്‍ എ. വിജയരാഘവനുമായി ഐഎന്‍എല്‍ നേതാവ് കാസിം ഇരിക്കൂര്‍ കൂടിക്കാഴ്‌ച നടത്തി.
Also Read: വിദ്യാലയങ്ങളില്‍ അലങ്കാര മത്സ്യകൃഷി പദ്ധതി ആവിഷ്‌കരിക്കുമെന്ന് ഫിഷറീസ് മന്ത്രി
ഐഎന്‍എല്ലിലെ ഇരു വിഭാഗങ്ങള്‍ തമ്മിലുളള തര്‍ക്കത്തെ തുടര്‍ന്നാണ് പിഎസ്‌സി കോഴ വിവാദം പുറത്തു വന്നത്. ഐഎന്‍എല്ലിന് ലഭിച്ച പിഎസ്‌സി സ്ഥാനം നാൽപ്പത് ലക്ഷത്തിന് മറിച്ച് വിറ്റുവെന്നാണ് ഒരു വിഭാഗം ആരോപണം ഉന്നയിച്ചത്.
Also Read: എസ്‌ഐയെ ആക്രമിച്ച സംഭവം : ആറ് പേർ അറസ്റ്റില്‍
ഇത് മുന്നണിക്ക് തന്നെ നാണക്കേടായതോടെയാണ് ഐഎൻഎൽ നേതാക്കളെ വിളിച്ചു വരുത്തി സിപിഎം വിശദീകരണം തേടുന്നത്. മുന്നണി മര്യാദ പാലിക്കണമെന്നും വിഭാഗീയതയുടെ പേരില്‍ മുന്നണിക്ക് നാണക്കേടുണ്ടാക്കുന്ന വിവാദങ്ങള്‍ ഒഴിവാക്കണമെന്നും വിവാദങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നും സിപിഎം ഐഎന്‍എല്ലിന് നിർദ്ദേശം നല്‍കിയിട്ടുണ്ട്.