തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. യുഡിഎഫിന്‍റെ ജാഥ സമാപനത്തിലെ രാഹുൽ ഗാന്ധിയുടെ പ്രസ്താവന ബിജെപിയുടെ റിക്രൂട്ട് ഏജന്‍റിനെപോലെയാണ്. പ്രസംഗത്തിൽ ബിജെപിക്കെതിരെ ദുർബലമായ വിമർശനം ഉന്നയിക്കാൻ പോലും രാഹുൽ ഗാന്ധി തയ്യാറായില്ല. ഇടതുപക്ഷത്തെ കടന്നാക്രമിക്കുന്നതിൽ ബിജെപിയുടെ അതേ ശബ്ദം തന്നെയായിരുന്നു രാഹുൽ ഗാന്ധിക്ക്. യുഡിഎഫ് ജാഥയിൽ ബിജെപിക്കെതിരെ ഉരിയാടാതിരുന്നത് യാദൃശ്ചികമല്ലെന്നും കേന്ദ്ര നേതൃത്വത്തിന്‍റെ നിർദ്ദേശ പ്രകാരമാണെന്നും ഇതോടെ വ്യക്തമായി. സംസ്ഥാന സർക്കാരിനെപ്പറ്റി രാഹുൽ ഗാന്ധി നടത്തിയ ആക്ഷേപങ്ങൾ തരംതാണതായി പോയെന്നും സിപിഎം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
രാഹുല്‍ഗാന്ധി ബിജെപി ഏജന്‍റിനെപ്പോലെയെന്ന് സിപിഎം - സിപിഎം
യുഡിഎഫിന്‍റെ ജാഥ സമാപനത്തിലെ രാഹുൽ ഗാന്ധിയുടെ പ്രസ്താവന ബിജെപിയുടെ റിക്രൂട്ട് ഏജന്‍റിനെപോലെയാണെന്ന് സിപിഎം.