ETV Bharat / state

എ ഐ ക്യാമറകള്‍ക്ക്‌ മുന്നിൽ സമരം നടത്തുമെന്ന കോൺഗ്രസ് പ്രഖ്യാപനം അപഹാസ്യം : സിപിഎം - കോണ്‍ഗ്രസ്‌ പ്രതിഷേധം

ജൂൺ അഞ്ചിന് എഐ ക്യാമറ അഴിമതിക്കെതിരെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് നടത്തുന്ന സമരം അപഹാസ്യമാണെന്ന് സിപിഎം പ്രസ്‌താവന

Cpm  AI cameras  cpm about Congress protest  Congress protest in front of AI cameras  AI camera corruption  കോൺഗ്രസ്  സിപിഎം  എ ഐ ക്യാമറ  എ ഐ ക്യാമറകള്‍ക്ക്‌ മുന്നില്‍ സമരം  കോണ്‍ഗ്രസ്‌ പ്രതിഷേധം  നിയമലംഘനങ്ങള്‍
സിപിഎം പ്രസ്‌താവന
author img

By

Published : May 26, 2023, 10:45 PM IST

തിരുവനന്തപുരം : എ ഐ ക്യാമറകള്‍ക്ക്‌ മുന്നില്‍ സമരം നടത്തുമെന്ന കോണ്‍ഗ്രസ്‌ പ്രഖ്യാപനം അപഹാസ്യമെന്ന് സി പി എം. കേരളത്തെ മുന്നോട്ട്‌ നയിക്കാന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മാത്രമല്ല, നടപ്പാക്കിയ പദ്ധതികളും പൊളിക്കുമെന്ന നിലപാടിലാണ്‌ കോണ്‍ഗ്രസ്‌. ഇത്‌ എത്രമാത്രം വിപത്‌കരമാണെന്ന്‌ എല്ലാവരും ആലോചിക്കണം.

ശാസ്‌ത്ര സാങ്കേതിക രംഗത്തെ പുരോഗതി കൂടി ഉപയോഗപ്പെടുത്തി ജനങ്ങള്‍ക്ക്‌ ക്ഷേമവും വികസനവും ഉറപ്പുവരുത്താനാണ്‌ സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കുന്നത്‌. അത്‌ തടയുകയെന്ന ഗൂഢ ലക്ഷ്യമാണ്‌ പ്രതിപക്ഷതിനുള്ളത്. റോഡപകടങ്ങളില്‍ ജീവന്‍ പൊലിയുന്നത്‌ ഒഴിവാക്കാനും അപകടങ്ങള്‍ പരമാവധി കുറയ്‌ക്കുന്നതിനും കോടതിയുടെ നിര്‍ദേശമുള്‍പ്പടെയുള്ളവ പരിഗണിച്ചുകൊണ്ടാണ്‌ സംസ്ഥാന സര്‍ക്കാര്‍ പ്രധാന റോഡുകളിലും ജംഗ്‌ഷനുകളിലും ആധുനിക സംവിധാനമുള്ള ക്യാമറകള്‍ സ്ഥാപിച്ചത്‌.

നിയമലംഘനങ്ങള്‍ കുറയുന്നു : ഇത്‌ സ്ഥാപിച്ച്‌ ദിവസങ്ങള്‍ക്കകം തന്നെ വിജയകരമാണെന്ന്‌ തെളിയിക്കും വിധം നിയമലംഘനങ്ങള്‍ കുറഞ്ഞു. ക്യാമറകള്‍ സ്ഥാപിക്കുന്നതുവരെ 2.13 ശതമാനമായിരുന്ന നിയമലംഘനങ്ങള്‍. എന്നാൽ പിന്നീടുള്ള ദിവസങ്ങളില്‍ 1.41 ആയെന്നാണ്‌ വാര്‍ത്തകള്‍ വന്നത്‌. ഏപ്രില്‍ 20 നാണ്‌ എ.ഐ ക്യാമറ സംവിധാനം സംസ്ഥാനത്ത്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌. ഏപ്രില്‍ 17 ന്‌ 4,50,552 വാഹനങ്ങള്‍ വിവിധ നിയമലംഘനങ്ങള്‍ നടത്തിയെങ്കില്‍ കഴിഞ്ഞ 24 ന്‌ ഇത്‌ 2,72,540 ആയി കുറഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

പ്രതിപക്ഷം പുകമറ സൃഷ്‌ടിക്കുന്നു : പിഴ കൂടി ഈടാക്കി തുടങ്ങുന്നതോടെ നിയമലംഘനങ്ങളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാകും. സര്‍ക്കാര്‍ പണം മുടക്കാതെയാണ്‌ ഏറ്റവും ചുരുങ്ങിയ ചെലവില്‍ ഏറ്റവും ആധുനിക സംവിധാനം ഉപയോഗിച്ച്‌ ക്യാമറകളും അത്‌ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സംവിധാനവുമൊരുക്കിയത്‌. ആഴ്‌ചകളോളം ഏതാനും മാധ്യമങ്ങളും പ്രതിപക്ഷവും ആരോപണങ്ങളുടെ പുകമറ സൃഷ്‌ടിച്ചതല്ലാതെ ഏതെങ്കിലും മേഖലയില്‍ അഴിമതി നടന്നതായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല.

also read : 'അഴിമതിയില്‍ ഡോക്‌ടറേറ്റ് മുഖ്യമന്ത്രിക്ക്' ; തീപിടിത്തങ്ങളില്‍ സിബിഐ അന്വേഷണം വേണമെന്ന് കെ സുധാകരന്‍

എന്നിട്ടും ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാനാണ്‌ സര്‍ക്കാര്‍ മുതിര്‍ന്നത്‌. ഒന്നും മൂടിവയ്‌ക്കാന്‍ സര്‍ക്കാരിനില്ല എന്നതുകൊണ്ടാണ്‌ ആ നിലപാട്‌ എടുത്തത്‌. വാഹന സാന്ദ്രത വര്‍ധിച്ചുവരുന്ന സംസ്ഥാനത്ത്‌ അപകടങ്ങള്‍ കുറയ്‌ക്കാന്‍ കര്‍ശനമായി നിയമം നടപ്പാക്കിയേ മതിയാവൂ. ജനങ്ങളുടെ ജീവിതത്തിന്‌ സംരക്ഷണം നല്‍കേണ്ടത്‌ സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ്. ഇല്ലാത്ത ആരോപണങ്ങളുടെ പേരില്‍ അത്‌ തടയാന്‍ ശ്രമിച്ചാല്‍ അത്‌ ജനങ്ങള്‍ തിരിച്ചറിയുമെന്നും സി പി എം പ്രസ്‌താവനയിൽ വ്യക്തമാക്കി.

726 എഐ ക്യാമറകൾക്ക് മുന്നിൽ ധർണ : അതേസമയം ജൂൺ അഞ്ചിനാണ് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി എഐ ക്യാമറകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്താകെയുള്ള 726 എഐ ക്യാമറകൾക്ക് മുന്നിലും പ്രവർത്തകർ വൈകീട്ട് നാല് മണിക്ക് ധർണ സംഘടിപ്പിക്കും. എഐ ക്യാമറ ഇടപാടിലെ അഴിമതിക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ വിമുഖത കാണിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷ പ്രതിഷേധം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.