ETV Bharat / state

സംസ്ഥാനത്ത് തുടര്‍ഭരണത്തിന് സാധ്യതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

നഗര മേഖലകളിലെ ബിജെപിയുടെ കടന്നുകയറ്റം ഗൗരവതരമെന്നും സര്‍ക്കാരിനെതിരായ വിവാദങ്ങൾ ജനം തിരസ്‌കരിച്ചുവെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം.

സംസ്ഥാനത്ത് തുടര്‍ഭരണത്തിന് സാധ്യതയെന്ന് സിപിഎം  സിപിഎം  സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം  ബിജെപി  തദ്ദേശ തെരഞ്ഞെടുപ്പ്  തുടര്‍ഭരണത്തിന് സാധ്യത  ക്ഷേമ പദ്ധതികൾ  cpim secretariat meeting  cpim secretariat
സംസ്ഥാനത്ത് തുടര്‍ഭരണത്തിന് സാധ്യതയെന്ന് സിപിഎം
author img

By

Published : Dec 18, 2020, 4:04 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർഭരണ സാധ്യതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തൽ. ക്ഷേമ പദ്ധതികൾ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്‌തു. വിവാദങ്ങൾ ജനം തിരസ്‌കരിക്കുകയും കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങള്‍ രാഷ്ട്രീയ ഉദ്ദേശത്തോടെയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സാധിച്ചതായും യോഗം വിലയിരുത്തി.

സൗജന്യ കിറ്റ് വിതരണം തുടരാനും യോഗത്തില്‍ തീരുമാനമായി. അതേസമയം നഗര മേഖലകളിലെ ബിജെപിയുടെ കടന്നുകയറ്റം ഗൗരവതരമെന്ന വിലയിരുത്തലാണ് സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടായത്. ഡിസംബര്‍ 21 മുതൽ ജില്ല കമ്മിറ്റികൾ ചേർന്ന് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തും. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ മേയർമാരെ സംബന്ധിച്ച് ജില്ലാ കമ്മിറ്റികൾ പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നും യോഗം അറിയിച്ചു. ഇതിനു ശേഷം സംസ്ഥാന നേതൃത്വം അന്തിമ തീരുമാനമെടുക്കും. ജനുവരി 2, 3 തീയതികളിൽ സിപിഎം സംസ്ഥാന കമ്മിറ്റി ചേരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.