തിരുവനന്തപുരം: സിപിഎമ്മിന്‍റെ ചിന്ത വാരികയില്‍ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഐയുടെ നവയുഗം. ചിന്തയിലെ ലേഖനത്തിലുള്ളത് വിഡ്ഢിത്തമാണെന്നും ശരിയും തെറ്റും അംഗീകരിക്കാന്‍ സിപിഎമ്മിന് ഒരിക്കലും കഴിഞ്ഞിട്ടില്ലെന്നും നവയുഗത്തില്‍ ആരോപിക്കുന്നു.
'തിരിഞ്ഞുകൊത്തുന്ന നുണകള്‍' എന്ന തലക്കെട്ടിലാണ് 'നവയുഗ'ത്തിലെ ലേഖനം. മാര്‍ച്ച് നാലാം ലക്കത്തിലെ 'ചിന്ത' വാരികയിലായിരുന്നു സി.പി.ഐയ്‌ക്കെതിരെ വിമര്‍ശനം ഉണ്ടായിരുന്നത്. ചിന്ത വാരികയിലെ ലേഖനത്തില്‍ ഹിമാലയന്‍ വിഡ്ഢിത്തരങ്ങളാണ് ഉള്ളതെന്ന് 'നവയുഗം' പറയുന്നു. കൂട്ടത്തിലുള്ളവരെ വര്‍ഗവഞ്ചകരാണെന്ന് വിളിച്ചത് ഇ.എം.എസ് നമ്പൂതിരിപ്പാട് ആണെന്നും ലേഖനം വിമര്‍ശിക്കുന്നു.
നക്‌സൽബാരി ഉണ്ടാക്കിയതിന്‍റെ ഉത്തരവാദിത്തം സിപിഎമ്മിനാണ്. യുവാക്കള്‍ക്ക് സായുധ വിപ്ലവ മോഹം നല്‍കിയത് സിപിഎമ്മാണ്. ചിന്തയിൽ സിപിഐയെ വിമര്‍ശിച്ച് ഇ.രാമചന്ദ്രന്‍ എഴുതിയ ലേഖനത്തിന് നവയുഗത്തിലൂടെ മറുപടി നല്‍കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
സി.പി.ഐയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചാണ് ചിന്ത വാരികയില്‍ ലേഖനം പ്രസിദ്ധീകരിച്ചത്. കമ്മ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാര്‍ട്ടിയായിരുന്നു സി.പി.ഐ, റിവിഷനിസ്റ്റ് രോഗം ബാധിച്ചവരും വര്‍ഗവഞ്ചകരെന്ന വിശേഷണം അന്വര്‍ഥമാക്കുന്നവരുമാണ് സി.പി.ഐ. തുടങ്ങിയ ആക്ഷേപങ്ങള്‍ ഉന്നയിച്ചുക്കൊണ്ട് 'തിരുത്തല്‍വാദത്തിന്‍റെ ചരിത്രവേരുകള്‍' എന്ന തലക്കെട്ടില്‍ ഇ.രാമചന്ദ്രൻ ചിന്തയില്‍ ലേഖനമെഴുതിയത്.
Also Read: SFI | 'വിദ്യാര്‍ഥി കണ്‍സെഷന്‍ ഔദാര്യമല്ല' ; ആന്‍റണി രാജുവിന്‍റെ പ്രസ്താവന അപക്വമെന്ന് എസ്.എഫ്.ഐ