ETV Bharat / state

സിപിഐ സംസ്ഥാന കൗൺസിലിലേക്ക് പ്രമുഖര്‍ക്ക് തോല്‍വി ; പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധിപ്പട്ടികയില്‍ നിന്ന് ബിജിമോള്‍ പുറത്ത്

പി രാജു ഉള്‍പ്പടെയുള്ള പ്രമുഖരാണ് സിപിഐ സംസ്ഥാന കൗൺസിലിലേക്കുള്ള മത്സരത്തില്‍ പരാജയപ്പെട്ടത്

cpi state conference latest updates  cpi kerala state conference latest updates  സിപിഐ സംസ്ഥാന കൗൺസില്‍  സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗമായ പി രാജു  ഇഎസ് ബിജിമോളെ വെട്ടിനിരത്തി  eminent leaders dropped down from cpi kerala race  എഎൻ സുഗതൻ
സിപിഐ സംസ്ഥാന കൗൺസില്‍ മത്സരത്തില്‍ പ്രമുഖർ തോറ്റു; ഇഎസ് ബിജിമോളെ വെട്ടിനിരത്തി
author img

By

Published : Oct 3, 2022, 3:53 PM IST

തിരുവനന്തപുരം : സിപിഐ സംസ്ഥാന കൗൺസിൽ പ്രതിനിധികളെ നിശ്ചയിക്കാനുള്ള മത്സരത്തില്‍ എറണാകുളം ജില്ലയിലെ പ്രമുഖർക്ക് തോൽവി. സിപിഐ എറണാകുളം ജില്ല മുൻ സെക്രട്ടറിയും മുൻ സംസ്ഥാന കൗൺസിൽ അംഗവുമായ പി രാജു പരാജയപ്പെട്ടു. ജില്ലയിലെ പ്രമുഖ നേതാക്കളായ എഎൻ സുഗതൻ, എംടി നിക്‌സൺ, ടിസി സഞ്ജിത് എന്നിവരും തോറ്റു.

ജിഎസ് ജയലാലിനെ ഒഴിവാക്കി : കൊല്ലത്ത് നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ പട്ടികയിൽ നിന്ന് ചാത്തന്നൂർ എംഎൽഎ ജിഎസ് ജയലാലിനെ ഒഴിവാക്കി. ചാത്തന്നൂർ സഹകരണ ആശുപത്രി വിവാദത്തിന്‍റെ പേരില്‍ ജയലാലിനെ നേരത്തേ സംസ്ഥാന കൗൺസിലിൽ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. ഇപ്പോള്‍ തിരിച്ചെടുക്കാതെ ഒഴിവാക്കി.

കാനം രാജേന്ദ്രനെതിരെ നേരത്തേ പരസ്യ വിമർശനമുയർത്തിയ പീരുമേട് മുൻ എംഎൽഎ ഇഎസ് ബിജിമോളെ നിഷ്‌കരുണം വെട്ടിനിരത്തി. വിജയവാഡയിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് പ്രതിനിധി പട്ടികയിൽ നിന്നും വനിത മുഖമായ ബിജിമോളെ ഒഴിവാക്കി. ബിജിമോളെ പാർട്ടി കോൺഗ്രസ് പ്രതിനിധി പട്ടികയിൽ നിന്ന് ഒഴിവാക്കരുതെന്ന് ചിലർ ആവശ്യപ്പെട്ടെങ്കിലും ഇടുക്കി ജില്ല സെക്രട്ടറി എസ് ശിവരാമൻ, ബിജിമോൾ പറ്റില്ലെന്ന് കർശന നിലപാടെടുത്തു.

പ്രായപരിധി 75 വയസാക്കിയ നിബന്ധന കർശനമാക്കാൻ തീരുമാനിച്ചതോടെ തിരുവനന്തപുരം ജില്ലയിൽ നിന്ന് സംസ്ഥാന കൗൺസിലിലേക്കുള്ള പട്ടികയിൽ നിന്ന് സി ദിവാകരനെയും ഒഴിവാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.