ETV Bharat / state

ഭാസുരാംഗന്‍ സിപിഐയില്‍ നിന്നും പുറത്ത്; തീരുമാനം ജില്ല എക്‌സിക്യുട്ടീവില്‍

N Bhasurangan expelled by CPI : സിപിഐ തിരുവനന്തപുരം ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണനാണ് ഔദ്യോഗികമായി വിവരം പുറത്തുവിട്ടത്. കണ്ടല ബാങ്ക് കേസില്‍ ഭാസുരാംഗനെ ഇന്നലെ ഇഡി കസ്റ്റഡിയില്‍ എടുത്തിരുന്നു.

CPI expels N Bhasurangan on Kandala bank scam  N Bhasurangan expelled by CPI  Kandala bank scam  N Bhasurangan  CPI  കണ്ടല ബാങ്കിലെ കോടികളുടെ ക്രമക്കേട്  എന്‍ ഭാസുരാംഗനെ പുറത്താക്കി സിപിഐ  സിപിഐ  സഹകരണ വകുപ്പ്  കണ്ടല ബാങ്ക് ക്രമക്കേട്  എന്‍ ബാസുരാംഗന്‍
N Bhasurangan expelled by CPI
author img

By ETV Bharat Kerala Team

Published : Nov 9, 2023, 10:30 AM IST

തിരുവനന്തപുരം : സഹകരണ വകുപ്പ് 101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്‍റും സിപിഐ നേതാവും നിലവിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറുമായ എൻ ഭാസുരാംഗനെ സിപിഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് സിപിഐ തിരുവനന്തപുരം ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണൻ അറിയിച്ചു (CPI expels N Bhasurangan on Kandala bank scam). സിപിഐ ജില്ല എക്‌സിക്യുട്ടീവിലാണ് തീരുമാനം. വിഷയത്തിൽ ഇഡി പിടിമുറുക്കിയതോടെയാണ് ഭാസുരാംഗനെതിരെ നടപടി ഉണ്ടായേക്കുമെന്ന് സൂചനകൾ പുറത്തുവരുന്നത് (N Bhasurangan expelled by CPI).

അതേസമയം ഇഡിയുടെ ചോദ്യം ചെയ്യലിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഭാസുരാംഗനെ കാർഡിയാക് ഐസിയുവിലേക്ക് മാറ്റി. ഇന്നലെ (ഒക്‌ടോബര്‍ 8) രാത്രിയോടെയാണ് ഭാസുരാംഗനെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇസിജിയിലെ വ്യതിയാനത്തെ തുടർന്നാണ് കാർഡിയാക് ഐസിയുവിലേക്ക് മാറ്റിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അതേസമയം ഭാസുരാംഗൻ കസ്റ്റഡിയിലാണെന്ന വാദം ഇഡി തള്ളി. നിലവിൽ ഭാസുരാംഗൻ നിരീക്ഷണത്തില്‍ ആണെന്നും ഇഡി അധികൃതർ അറിയിച്ചു. ഇഡി ഉദ്യോഗസ്ഥരും ആശുപത്രിയിൽ തുടരുകയാണ്. ഇന്നലെ രാവിലെ 6 മണി മുതൽ ആരംഭിച്ച റെയ്‌ഡ്‌ 28-ാം മണിക്കൂറിലേക്ക് കടക്കുകയാണ്. നിലവിൽ കണ്ടല സർവീസ് സഹകരണ ബാങ്കിലാണ് ഇഡിയുടെ പരിശോധന.

ഭാസുരാംഗന്‍റെ മാറനല്ലൂരിലെ വീട്ടിലെ പരിശോധനയ്ക്ക് ഇടയിലാണ് ദേഹാസ്വസ്ഥ്യം ഉണ്ടായത്. ആദ്യം കണ്ടല സഹകരണ ആശുപത്രിയിലും പിന്നീട് ഡോക്‌ടറുടെ നിർദേശാനുസരണം പുലർച്ചെ മൂന്ന് മണിയോടെ കിംസ് ആശുപത്രിയിലും എത്തിക്കുകയുമായിരുന്നു. ഇന്നലെ കണ്ടല സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്‍റ്‌ അനിൽകുമാറിന്‍റെ വസതിയിലും ഇഡി പരിശോധന നടത്തിയിരുന്നു. പത്തംഗ സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.

കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസും വിവാദവും നിലനില്‍ക്കുന്നതിനിടെയാണ് കണ്ടല സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പും ചര്‍ച്ചയാകുന്നത്. കരുവന്നൂര്‍ ബാങ്ക് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് കാണിച്ച് സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി എംഎം വര്‍ഗീസിന് ഇഡി ഇന്നലെ നോട്ടിസ് അയച്ചിരുന്നു. ഈ മാസം 25ന് കൊച്ചിയിലെ ഇഡി മേഖല ഓഫിസില്‍ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാനാണ് നോട്ടിസിലെ നിര്‍ദേശം എന്നായിരുന്നു പുറത്തുവന്ന വിവരം. കേസില്‍ ഇഡി ആദ്യ ഘട്ട കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ ആയിരുന്നു ഇത്.

എന്നാല്‍ പുറത്തുവന്ന വാര്‍ത്ത നിഷേധിക്കുന്ന തരത്തിലായിരുന്നു എംഎം വര്‍ഗീസിന്‍റെ പ്രതികരണം. തനിക്ക് ഇഡിയുടെ നോട്ടിസ് ലഭിച്ചിട്ടില്ലെന്ന് എംഎം വര്‍ഗീസ് വ്യക്തമാക്കി. നോട്ടിസ് ലഭിച്ചെന്ന കാര്യം മാധ്യമ വാര്‍ത്തകളില്‍ നിന്നാണെന്ന് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. നോട്ടിസ് ലഭിച്ചാല്‍ ഉടന്‍ ഹാജരാകുമെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളോടും സഹകരിക്കുമെന്നും എംഎം വര്‍ഗീസ് പറഞ്ഞു.

Also Read: 100 കോടിയുടെ ക്രമക്കേട് നടന്നതായി ആരോപണം; കണ്ടല ബാങ്കില്‍ ഇഡി റെയ്‌ഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.