ETV Bharat / state

കൊവിഡ് വാക്സിൻ ശേഖരത്തിൽ കുറവ് ; പ്രതിസന്ധിയാകുമെന്ന് വിലയിരുത്തൽ - കൊവിഡ്

തിരുവനന്തപുരം റീജിയണിൽ വാക്സിൻ ശേഖരം ഏറെക്കുറെ തീർന്ന അവസ്ഥയിലാണ്. മിക്ക സർക്കാർ ആശുപത്രികളിലും വാക്സിൻ ഇല്ല.

covid vacsination  Covid  Covid vaccine  കൊവിഡ്  കൊവിഡ് വാക്സിന്‍
കൊവിഡ് വാക്സിൻ്റെ ശേഖരത്തിൽ കുറവ്; ക്ഷാമത്തിന് കാരണമാകുമെന്ന് വിലയിരുത്തൽ
author img

By

Published : Apr 10, 2021, 5:31 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ ശേഖരത്തിൽ കുറവ്. വരും ദിവസങ്ങളിൽ ഇത് വാക്സിൻ ക്ഷാമത്തിന് കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു. നിലവിലെ ശേഖരത്തിൽ നിന്ന് ആശുപത്രികളില്‍ നിന്നുള്ള വാക്സിൻ വിതരണത്തിന് ബുദ്ധിമുട്ട് ഉണ്ടാകില്ല. എന്നാൽ കൊവിഡ് വ്യാപനത്തിൻ്റെ രണ്ടാം തരംഗത്തിലെ തീവ്ര വ്യാപനം കണക്കിലെടുത്ത് കൊവിഡ് ഡ്രൈവ് നടത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധ സേവന സംഘടനകൾ എന്നിവരുമായി ചേർന്ന് വാക്സിൻ വിതരണം വിപുലമാക്കാൻ നടപടികളും ആരോഗ്യവകുപ്പ് തുടങ്ങിയിട്ടുണ്ട്. ഇതിൻ്റെ നടത്തിപ്പിനെയാണ് വാക്സിൻ്റെ കുറവ് ബാധിക്കുക. തിരുവനന്തപുരം റീജിയണിൽ വാക്സിൻ ശേഖരം ഏറെക്കുറെ തീർന്ന അവസ്ഥയിലാണ്. മിക്ക സർക്കാർ ആശുപത്രികളിലും വാക്സിൻ ഇല്ല. 20000 ഡോസ് വാക്സിൻ മാത്രമാണ് ഇപ്പോൾ ശേഖരത്തിലുള്ളത്.

മറ്റ് ജില്ലകളിലെ വാക്സിൻ ശേഖരത്തിൻ്റെ അവസ്ഥയും സമാനമാണ്. കൊച്ചി, കോഴിക്കോട് റീജിയണുകളിൽ നാല് ദിവസത്തേക്കുള്ള വാക്സിനുകളാണ് ഇപ്പോഴുള്ളത്. അടിയന്തരമായി വാക്സിൻ എത്തിച്ചില്ലെങ്കിൽ വാക്സിൻ ഡ്രൈവ് മാത്രമല്ല സർക്കാർ ആശുപത്രികളില്‍ ഉള്ള വാക്സിൻ വിതരണവും തടസപ്പെടുന്ന സ്ഥിതിയാണ്. അടിയന്തരമായി കൂടുതൽ ഡോസ് വാക്സിനുകൾ കേന്ദ്രസർക്കാറിനോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭ്യമാക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.