തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ കൊവിഡ് വാക്‌സിനേഷൻ ഇന്നു മുതൽ. അഞ്ഞൂറിൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന 967 സ്‌കൂളുകളാണ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ. 15നും 18നും മധ്യേ പ്രായമുള്ള 8.14 ലക്ഷം വിദ്യാർഥികൾക്കാണ് വാക്‌സിൻ നൽകുന്നത്.
വാക്‌സിനേഷന് സംസ്ഥാനം പൂർണ സജ്ജമാണെന്ന് മന്ത്രി വീണ ജോർജ് വ്യക്തമാക്കി. രാവിലെ ഒൻപത് മുതൽ വൈകിട്ട് മൂന്നു വരെയാണ് സ്‌കൂളുകളിലെ വാക്‌സിനേഷൻ സമയം. സാധാരണ വാക്‌സിനേഷൻ കേന്ദ്രങ്ങളിലെന്ന പോലെ സ്‌കൂൾ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും വെയിറ്റിങ് ഏരിയ, വാക്‌സിനേഷൻ റൂം, ഒബ്‌സര്‍വേഷൻ റൂം എന്നിവ ഉണ്ടാകും. കൊവിഡ് പ്രോട്ടോകോൾ പാലിക്കണം. ആധാർ കാർഡോ സ്‌കൂളിലെ തിരിച്ചറിയൽ കാർഡോ കുട്ടികൾ കരുതണം. ഓരോ കേന്ദ്രത്തിലും ഒരു ഡോക്ടറുടെ സേവനം ഉണ്ടാകും.
also read: 'പ്രധാനമന്ത്രി നിർബന്ധമല്ലെന്ന് പറഞ്ഞു'; മാസ്‌ക് ധരിക്കാത്തത് ന്യായീകരിച്ച് കർണാടക മന്ത്രി
വാക്‌സിൻ എടുത്ത ശേഷം എന്തെങ്കിലും ബുദ്ധിമുട്ടുകൾ കണ്ടാൽ തൊട്ടടുത്ത എഇഎഫ്ഇ മാനേജ്മെൻ്റ് കേന്ദ്രത്തിൽ എത്തിക്കും. ഇതിനായി ആയി ഓക്‌സിജൻ സൗകര്യമുള്ള ആംബുലൻസും ഉറപ്പാക്കും.