ETV Bharat / state

സംസ്ഥാനത്ത് 160 പേർക്ക് കൂടി കൊവിഡ്; 202 പേർക്ക് രോഗമുക്തി

COVID TODAY  kerala covid updates  kerala covid count news  covid 19 updates  total covid patients kerala  കേരള കൊവിഡ് വാർത്തകൾ  കേരള കൊവിഡ് കണക്ക്  കൊവിഡ് വാർത്തകൾ  കൊവിഡ് 19 വാർത്തകൾ
സംസ്ഥാനത്ത് 160 പേർക്ക് കൂടി കൊവിഡ്; 202 പേർക്ക് രോഗമുക്തി
author img

By

Published : Jul 2, 2020, 5:53 PM IST

Updated : Jul 2, 2020, 7:14 PM IST

17:12 July 02

ഏറ്റവും കൂടുതല്‍ പേർ രോഗമുക്തി നേടിയ ദിവസം.

തിരുവനന്തപുരം: സംസ്ഥാനത്ത് 160 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പതിനാലാം ദിവസമാണ് സംസ്ഥാനത്ത് നൂറിലധികം രോഗികൾ റിപ്പോർട്ട് ചെയ്യുന്നത്. 202 പേർക്ക് രോഗമുക്തി. ഏറ്റവും അധികം പേർ രോഗമുക്തരായ ദിനം കൂടിയാണിന്ന്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 2088 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.  

പത്തനംതിട്ട - 27, മലപ്പുറം -24, പാലക്കാട് -18, ആലപ്പുഴ -16, തിരുവനന്തപുരം- 9, കൊല്ലം-9, കോട്ടയം-9, എറണാകുളം-9, തൃശൂര്‍-9, കണ്ണൂര്‍-9, ഇടുക്കി-8, കോഴിക്കോട്-7, കാസര്‍കോട് - 5, വയനാട് -1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. 14 പേർക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്. 2638 പേര്‍ ഇതുവരെ കൊവിഡ് മുക്തരായി. ആലപ്പുഴ ജില്ലയില്‍ അഞ്ച് പേര്‍ക്കും തിരുവനന്തപുരം, എറണാകുളം ജില്ലയില്‍ നാല് പേര്‍ക്ക് വീതവും കോട്ടയം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.  

മലപ്പുറം -57, പാലക്കാട് -53, കാസര്‍കോട് -23, തിരുവനന്തപുരം- 15, കണ്ണൂര്‍- 14, ഇടുക്കി -13, എറണാകുളം- 11, തൃശൂര്‍- 8 , ആലപ്പുഴ -7, കോട്ടയം -1 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവായവരുടെ കണക്ക്.  

വിവിധ ജില്ലകളിലായി 1,78,099 പേരാണ് നിരീക്ഷണത്തിലുള്ളത്. 18,790 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരില്‍ 1,75,111 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്‍റൈനിലും 2988 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 403 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്തെ പരിശോധനകളുടെ എണ്ണം കൂട്ടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 7589 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്‌മെന്‍റഡ് സാമ്പിള്‍, സെന്‍റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്‍റിനല്‍, സിബി നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,46,799 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 4722 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 52,316 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 50,002 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് മൂന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ (കണ്ടെയ്ൻമെന്‍റ് സോണ്‍ വാര്‍ഡുകള്‍: 3, 26, 31), കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോര്‍പറേഷനന്‍ (56, 62, 66), ഒളവണ്ണ (9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

മൂന്ന് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ (എല്ലാ വാര്‍ഡുകളും), കീഴല്ലൂര്‍ (4 സബ് വാര്‍ഡ്), പാലക്കാട് ജില്ലയിലെ ആനക്കര (13) എന്നിവയെയാണ് കണ്ടെയ്ൻമെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ 123 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.

Last Updated : Jul 2, 2020, 7:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.