തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം. എല്ലാ ജില്ലകളിലും രേഖപ്പെടുത്തുന്ന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. 18,345 സജീവ കേസുകളാണ് സംസ്ഥാനത്ത് ഇപ്പോൾ നിലവിലുള്ളത്.
ജില്ലകളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. അയ്യായിരത്തിന് മുകളിലാണ് എറണാകുളത്തെ രോഗികളുടെ എണ്ണം. തിരുവനന്തപരുത്ത് മൂവായിരത്തിന് മുകളിലും കോട്ടയത്ത് രണ്ടായിരത്തിനു മുകളിലുമാണ് സജീവ കേസുകള്‍.
കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളില്‍ സജീവ കേസുകൾ ആയിരത്തിന് മുകളിലാണ്.
ജില്ല | സജീവ കൊവിഡ് കേസുകൾ |
തിരുവനന്തപുരം | 3664 |
കൊല്ലം | 532 |
പത്തനംതിട്ട | 938 |
ആലപ്പുഴ | 888 |
കോട്ടയം | 2035 |
ഇടുക്കി | 403 |
എറണാകുളം | 5641 |
തൃശ്ശൂര്‍ | 1318 |
പാലക്കാട് | 519 |
മലപ്പുറം | 437 |
കോഴിക്കോട് | 1572 |
വയനാട് | 164 |
കണ്ണൂര്‍ | 117 |
കാസര്‍കോട് | 117 |
സംസ്ഥാനത്ത് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.32 ആണ്. രോഗികളുടെ എണ്ണം വര്‍ധിക്കുക്കുന്നുണ്ടെങ്കിലും ഗുരതര പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറവാണെന്നതാണ് ആശ്വാസം. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്.
Also read: രാജ്യത്ത് 24 മണിക്കൂറിനിടെ 12,213 പുതിയ കൊവിഡ് കേസുകൾ ; 11 മരണങ്ങൾ