തിരുവനന്തപുരം: സംസ്ഥാനത്ത് 14,424 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 109 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരും 62 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. 13,535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 718 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,250 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആയി കുറഞ്ഞു. ഇതേവരെ ആകെ 2,09,10,418 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 194 മരണം കൂടി കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 10,631 ആയി. 17,994 പേര്‍ കൂടി രോഗമുക്തി നേടി. ഇതേവരെ 25,42,242 പേര്‍ സംസ്ഥാനത്ത് കൊവിഡ് മുക്തരായി. 1,35,298 പേരാണ് ഇനി രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
വിവിധ ജില്ലകളിലായി 5,80,417 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 31,966 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. വ്യാഴാഴ്‌ച മാത്രം 2820 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയ രണ്ട് ഹോട്‌സ്‌പോട്ടുകള്‍ കൂടി രൂപീകരിച്ചതോടെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 891 ആയി ഉയര്‍ന്നു. പുതുതായി ഒരു പ്രദേശത്തെയും ഹോട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല.
കൊവിഡ് കണക്കുകള്‍ ജില്ല തിരിച്ച്
- രോഗം സ്ഥിരീകരിച്ചവര്‍
തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂര്‍ 750, ഇടുക്കി 673, കോട്ടയം 580, കാസര്‍കോട് 443, പത്തനംതിട്ട 429, വയനാട് 194.
- സമ്പര്‍ക്കത്തിലൂടെ രോഗം
തിരുവനന്തപുരം 1931, കൊല്ലം 1596, മലപ്പുറം 1540, എറണാകുളം 1525, തൃശൂര്‍ 1347, പാലക്കാട് 837, കോഴിക്കോട് 999, ആലപ്പുഴ 842, കണ്ണൂര്‍ 705, ഇടുക്കി 656, കോട്ടയം 547, കാസര്‍കോട് 429, പത്തനംതിട്ട 415, വയനാട് 166.
- ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലെ കൊവിഡ്
എറണാകുളം, കാസര്‍ഗോഡ് 11 വീതം, കണ്ണൂര്‍ 8, തൃശൂര്‍ 7, കൊല്ലം 6, തിരുവനന്തപുരം 5, പത്തനംതിട്ട, വയനാട് 4 വീതം, കോട്ടയം 3, പാലക്കാട് 2, മലപ്പുറം 1.
- രോഗമുക്തര്‍
തിരുവനന്തപുരം 1481, കൊല്ലം 1858, പത്തനംതിട്ട 513, ആലപ്പുഴ 1540, കോട്ടയം 742, ഇടുക്കി 575, എറണാകുളം 2043, തൃശൂര്‍ 1254, പാലക്കാട് 1677, മലപ്പുറം 3392, കോഴിക്കോട് 1303, വയനാട് 278, കണ്ണൂര്‍ 922, കാസര്‍കോട് 416.