ETV Bharat / state

സ്വകാര്യ മേഖലയിലെ കൊവിഡ് ചികിത്സയ്ക്ക് നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ - കൊവിഡ് ചികിത്സ

ജനറല്‍ വാര്‍ഡിന് ഒരു ദിവസം ഈടാക്കാവുന്ന പരമാവധി തുക 2645 രൂപയും വെന്‍റിലേറ്ററിന് 15,180 രൂപയുമാണ്.

covid_treatment_rate_order  സ്വകാര്യ മേഖല  കൊവിഡ് ചികിത്സ  തിരുവനന്തപുരം  തിരുവനന്തപുരം വാർത്തകൾ  കൊവിഡ് ചികിത്സ  കേരളം
സ്വകാര്യ മേഖലയിലെ കൊവിഡ് ചികിത്സയ്ക്ക നിരക്ക് നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍
author img

By

Published : May 10, 2021, 4:10 PM IST

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയ്ക്ക് നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ജനറല്‍ വാര്‍ഡിന് ഒരു ദിവസം ഈടാക്കാവുന്ന പരമാവധി തുക 2645 രൂപയും വെന്‍റിലേറ്ററിന് 15,180 രൂപയുമാണ്. നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡിന്‍റെ അംഗീകാരമില്ലാത്ത ആശുപത്രിയിലാണെങ്കില്‍ ജനറല്‍ വാര്‍ഡിലെ കൊവിഡ് ചികിത്സയ്ക്ക് 2645 രൂപയാണ് നിരക്ക്. ഓക്‌സിജന്‍ സഹായത്തോടെയുള്ള ബെഡിന് 3795 രൂപ പ്രതിദിനം ഈടാക്കം. ഐസിയുവിന്‍റെ നിരക്ക് 7,800 രൂപയാണ്. വെന്‍റിലേറ്റര്‍ സംവിധാനം രോഗികള്‍ ഉപയോഗിക്കുകയാണെങ്കില്‍ 13,800 രൂപ പ്രതിദിനം ആശുപത്രികള്‍ക്ക് ബില്‍ ചെയ്യാം.

നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡിന്‍റെ അംഗീകാരമുള്ള സ്വകാര്യ ആശുപത്രികളില്‍ നിരക്കില്‍ ചെറിയ വര്‍ധനവുണ്ട്. ജനറല്‍ വാര്‍ഡിലെ കൊവിഡ് ചികിത്സയ്ക്ക് 2910 രൂപയാണ് ഇത്തരം ആശുപത്രികളിലെ നിരക്ക്. ഓക്‌സിജന്‍ സഹായത്തോടെയുള്ള ബെഡിനാണെങ്കില്‍ 4175 രൂപ പ്രതിദിനം ഈടാക്കം. ഐസിയുവിന്‍റെ നിരക്ക് 8580 രൂപയാണ്. വെന്‍റിലേറ്റര്‍ സംവിധാനം ഉപയോഗിക്കുകയാണെങ്കില്‍ 15,180 രൂപ പ്രതിദിനം ഈടാക്കാം.

കൂടുതൽ വായനയ്ക്ക്:മറ്റ് സംസ്ഥാനങ്ങൾക്ക് ഓക്‌സിജൻ നൽകാൻ ആകില്ലെന്ന് കേരളം

രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോഴുള്ള രജിസ്‌ട്രേഷന്‍ ഫീസ്, നഴ്‌സിങ്ങ് ചാര്‍ജ്, ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷന്‍ ചാർജ്,എക്‌സ്റേ അടക്കമുള്ള പരിശോധനകള്‍ മരുന്നുകള്‍ എന്നിവയുള്‍പ്പെടെയുള്ള നിരക്ക് ഈ തുകയിൽ ഉൾപ്പെടും. പിപിഇ കിറ്റിന് അധികമായി ചാര്‍ജ് ഈടാക്കാം. എന്നാല്‍ ഇത് അമിത വിലയാകാന്‍ പാടില്ല. എം.ആര്‍.പി നിരക്ക് മാത്രമേ അതിന് ഈടാക്കാന്‍ പാടുള്ളൂവെന്നും ഉത്തരവിൽ പറയുന്നു. സിടി സ്‌കാന്‍ അടക്കമുള്ള സ്‌കാനിങ് പരിശോധനയ്ക്ക് പ്രത്യേകം നിരക്ക് ഈടാക്കാം. കൂടാതെ ഉയര്‍ന്ന വിലയുളള മരുന്ന് രോഗിക്ക് ഉപയോഗിക്കുകയാണെങ്കിലും ഇതിന് പ്രത്യകം ചാര്‍ജ് ഈടാക്കാമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. 50 ശതമാനം കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കണമെന്ന് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.