ETV Bharat / state

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞതായി ആരോഗ്യവകുപ്പ് - ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കേരളം

നവംബർ തുടക്കത്തിൽ 610 ക്ലസ്റ്ററുകളാണ് നിലവിലുണ്ടായിരുന്നത്. അതിൽ 417ലും രോഗവ്യാപനം നിയന്ത്രണ വിധേയമായി. 193 ക്ലസ്റ്ററുകൾ മാത്രമാണ് നിലവിലുള്ളത്.

covid spread declining kerala  kerala covid spread  കൊവിഡ് വ്യാപനം കേരളം  കേരളം കൊവിഡ് വ്യാപനം കുറഞ്ഞതായി ആരോഗ്യവകുപ്പ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കേരളം  test positivity rate kerala
ആരോഗ്യവകുപ്പ്
author img

By

Published : Nov 13, 2020, 12:23 PM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൻ്റെ തീവ്രത കുറഞ്ഞതായി ആരോഗ്യ വകുപ്പ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവ് വന്നിട്ടുണ്ടെന്നും നവംബർ ആദ്യവാര അവലോകന റിപ്പോർട്ടിൽ ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. വ്യാഴാഴ്‌ച 11.06 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ബുധനാഴ്‌ച 10.92 ശതമാനമായിരുന്നു. 18 ശതമാനം വരെയെത്തിയ നിരക്കാണ് ഇപ്പോൾ 10 ശതമാനത്തിലേക്ക് എത്തിയത്.

നവംബർ ഒന്ന് മുതൽ ഏഴ് വരെ 48,346 പേർക്കാണ് രോഗം ബാധിച്ചത്. ഈ ആഴ്‌ച 4,03,374 സാമ്പിളുകൾ പരിശോധിച്ചു. ജില്ലകളിലെ കണക്കുകളും ആശ്വാസം നൽകുന്നതാണ്. ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ എല്ലാം തന്നെ നിരക്ക് കുറഞ്ഞിട്ടുണ്ട്. ഒക്ടോബർ അവസാന വാരത്തിൽ 15ന് മുകളിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കുണ്ടായിരുന്ന തൃശൂർ, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ നിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതിതീവ്ര വ്യാപനം റിപ്പോർട്ട് ചെയ്‌ത കൊവിഡ് ക്ലസ്റ്ററുകളിലും കുറവ് വന്നിട്ടുണ്ട്. നവംബർ തുടക്കത്തിൽ 610 ക്ലസ്റ്ററുകളാണ് നിലവിലുണ്ടായിരുന്നത്. അതിൽ 417ലും രോഗവ്യാപനം നിയന്ത്രണ വിധേയമായി. 193 ക്ലസ്റ്ററുകൾ മാത്രമാണ് നിലവിലുള്ളത്. ഇനി സംസ്ഥാനത്ത് ചികിത്സയിലുള്ളത് 77,813 പേരാണ്. രോഗമുക്തി നേടുന്നവരുടെ നിരക്കും വർധിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.