ETV Bharat / state

കൊവിഡ് രണ്ടാം തരംഗം : വിഴിഞ്ഞം തീരദേശ മേഖലയ്ക്ക് കാവലായി കർമസേന

വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിലാണ് കർമസേന പ്രവർത്തിക്കുന്നത്. വിവിധ സഭാ സംഘടനകൾ, ഓട്ടോ തൊഴിലാളികൾ, മത്സ്യത്തൊഴിലാളി സംഘടനകൾ എന്നിവർ ഒരുമിച്ചാണ് കർമസേനയ്ക്ക് രൂപം നല്‍കിയത്.

തീരദേശ മേഖലയ്ക്ക് കാവലായി കർമസേന  കൊവിഡ് രണ്ടാം തരംഗം  Covid second wave  Vizhinjam coastal area  മത്സ്യത്തൊഴിലാളി  തെർമൽ സ്കാനർ  സാനിറ്റൈസർ  ലോക്ക് ഡൗൺ  Lock down
കൊവിഡ് രണ്ടാം തരംഗം; വിഴിഞ്ഞം തീരദേശ മേഖലയ്ക്ക് കാവലായി കർമസേന രംഗത്ത്
author img

By

Published : May 6, 2021, 7:02 PM IST

തിരുവനന്തപുരം: കൊവിഡിന്‍റെ രണ്ടാം തരംഗത്തെ നേരിടാൻ വിഴിഞ്ഞത്ത് കർമസേന രംഗത്ത്. വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. 14 ദിവസമായി ഇവർ അഹോരാത്രം വിഴിഞ്ഞത്തെ തീരദേശ മേഖലയ്ക്ക് കാവലായി പ്രവർത്തിക്കുന്നു.

തീരദേശ മേഖലയിലേക്ക് പ്രവേശിക്കുന്ന മൂന്ന് പ്രധാന കവാടങ്ങളിലും കർമസേന പ്രവർത്തകർ തെർമൽ സ്കാനറും സാനിറ്റൈസറുമായി കർമ്മനിരതരാണ്. അകത്തേക്ക് പ്രവേശിക്കുന്ന ഓരോ ആളിന്‍റെയും പേരും ഫോൺ നമ്പറും ശേഖരിക്കുന്നു. തെർമൽ സ്കാനിങ്ങിൽ താപനില കൂടുതലാണെന്ന് കണ്ടാൽ അവർക്ക് വിശ്രമിക്കാൻ സ്ഥലവുമൊരുക്കിയിട്ടുണ്ട്. ഇങ്ങനെയുള്ളവരെ ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ പരിശോധനയ്ക്ക് വിധേയരാക്കുന്നു.

കൊവിഡ് രണ്ടാം തരംഗം; വിഴിഞ്ഞം തീരദേശ മേഖലയ്ക്ക് കാവലായി കർമസേന രംഗത്ത്

READ MORE: സംസ്ഥാനത്ത് 42,464 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 63 മരണം

കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് തീരം അനുഭവിച്ച പട്ടിണിയും ദാരിദ്ര്യവും ഇനി ഒരിക്കൽ കൂടി ആവർത്തിക്കാതിരിക്കാനാണ് കർമസേന പ്രവർത്തനം ആരംഭിച്ചത്. തീരദേശത്തെ പൂർണമായും കൊവിഡിൽ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് കർമസേനയ്ക്ക്. ഫാ.മൈക്കിളിന്‍റെ നിർദേശാനുസരണം വിവിധ സഭാ സംഘടനകൾ, ഓട്ടോ തൊഴിലാളികൾ, മത്സ്യത്തൊഴിലാളി സംഘടനകൾ എന്നിവർ ഒരുമിച്ചാണ് കർമസേനയ്ക്ക് രൂപം നല്‍കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.