തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് സര്‍ക്കാറിന്‍റെ പരിഗണനയില്‍. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തില്‍ ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമുണ്ടാകും.
ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി, ബാറുകളില്‍ ഇരുന്ന് മദ്യപിക്കാനുള്ള അനുമതി തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. അതേസമയം തീയറ്ററുകള്‍ തുറക്കാന്‍ അനുവതിക്കണമെന്ന സാംസ്‌കാരിക വകുപ്പിന്‍റെ ആവശ്യം സര്‍ക്കാരിന്‍റെ മുന്നിലുണ്ടെങ്കിലും തീയറ്റുകള്‍ ഉടന്‍ തുറക്കാന്‍ അനുമതി നല്‍കാന്‍ സാധ്യയില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യം കൂടി പരിഗണിച്ചായിരിക്കും ഇളവുകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുക.
Read More: സംസ്ഥാനത്ത് 17,983 പേര്‍ക്ക് COVID സ്ഥിരീകരിച്ചു; 127 മരണം
സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 90 ശതമാനം പിന്നിട്ട സാഹചര്യത്തിലാണ് ഇളവുകള്‍ നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് യോഗം.