തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്‍റ ഭാഗമായി സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളിലെയും ഓഫിസുകളിലെയും പ്രവർത്തനങ്ങളിൽ ക്രമീകരണം. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍, പബ്ലിക് ഓഫിസുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, കമ്പനികള്‍, കമ്മിഷനുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. കൊവിഡ് ടിപിആറിന്‍റെ അടിസ്ഥാനത്തില്‍ തിരിച്ചിട്ടുള്ള കാറ്റഗറികള്‍ അനുസരിച്ചാണ് പ്രവര്‍ത്തനാനുമതി.
കാറ്റഗറി അടിസ്ഥാനത്തിൽ ക്രമീകരണം
കാറ്റഗറി എ, ബി എന്നിവിടങ്ങളില്‍ 50 ശതമാനം ഉദ്യോഗസ്ഥര്‍ ഹാജരാകണം. കാറ്റഗറി സിയില്‍ 25 ശതമാനം ഉദ്യോഗസ്ഥരേയും ഉള്‍ക്കൊള്ളിക്കാം. അതേസമയം കാറ്റഗറി ഡിയില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ.
എ, ബി പ്രദേശങ്ങളില്‍ ബാക്കി വരുന്ന 50 ശതമാനവും സിയില്‍ ബാക്കി വരുന്ന 75 ശതമാനം ഉദ്യോഗസ്ഥരും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാകണം. ഡി കാറ്റഗറിയിലെ ഭൂരിപക്ഷം ഉദ്യോഗസ്ഥരും പ്രതിരോധ പ്രവര്‍ത്തനത്തിനിറങ്ങണമെന്നും നിർദേശമുണ്ട്. കലക്‌ടര്‍മാര്‍ക്ക് ഇക്കാര്യം ഏകോപിപ്പിക്കാന്‍ ചുമതല നല്‍കിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങള്‍ ക്ലസ്റ്ററുകളായി തിരിക്കും. കൂടാതെ പ്രതിരോധം ശക്തമാക്കാന്‍ മൈക്രോ കണ്ടെയ്ന്‍മെന്‍റ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ALSO READ: KERALA COVID CASES: കേരളത്തിൽ 17,518 പേർക്ക് കൊവിഡ്; 132 മരണം