തിരുവനന്തപുരം : കൊവിഡ് രോഗവ്യാപന പശ്ചാത്തലത്തിൽ ജില്ലാതല റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ ഉത്തരവ്. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് നിയന്ത്രണം. ഉത്തരവ് ജില്ല കലക്ടര്‍മാർക്കും ജില്ല പൊലീസ് മേധാവിമാർക്കും കൈമാറി.
പരേഡിന് ചടങ്ങ് മാത്രമാണ് ഉണ്ടാവുക. പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ല. പരമാവധി 50 പേർക്ക് മാത്രം പങ്കെടുക്കാം. മാർച്ച് പാസ്റ്റ് ഒഴിവാക്കും. പരമാവധി നാല് സേനാവിഭാഗങ്ങളെ പതാകാ വന്ദനത്തിന് ഉൾപ്പെടുത്തും.
also read: രവീന്ദ്രന്‍ പട്ടയം : 'പാര്‍ട്ടി ഓഫിസുകളെ തൊടാന്‍ അനുവദിക്കില്ല' ; സർക്കാരിനെതിരെ എംഎം മണി
സ്‌കൂൾ കുട്ടികളെ ചടങ്ങിൽ പങ്കെടുപ്പിക്കില്ല. സ്റ്റുഡൻ്റ്സ് പൊലീസ്, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സ്, എൻസിസി തുടങ്ങിയ കുട്ടികളുടെ വിഭാഗങ്ങൾ ഇക്കുറി ഉണ്ടാവില്ല.
പരേഡിനോ ദേശീയ ഗാനാലാപനത്തിനോ കുട്ടികളെ ഉൾപ്പെടുത്തില്ല. സ്‌കൂളുകളിൽ ഓൺലൈനായി കുട്ടികൾക്ക് ചടങ്ങിൽ പങ്കെടുക്കാം. മുതിർന്ന പൗരന്മാരെയും ചടങ്ങിൽ പങ്കെടുപ്പിക്കില്ല. ചടങ്ങ് നടക്കുന്നിടത്ത് കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കണം. രാവിലെ ഒമ്പത് മണിക്കാണ് ആരംഭിക്കേണ്ടത്.