ETV Bharat / state

സെപ്റ്റംബര്‍ അവസാനത്തോടെ സംസ്ഥാനത്ത് കൊവിഡ് കുറയും ; കൈവിടരുത് ജാഗ്രത - കേരളത്തിലെ കൊവിഡ് രോഗികൾ

സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികൾ അനുസരിച്ച് ഒക്ടോബർ ഒന്ന് ആകുമ്പോഴേക്കും ആകെ കൊവിഡ് ബാധിതർ 3761 ആയി കുറയാനാണ് സാധ്യത.

kerala covid reports  kerala covid future  future repots of covid in kerala  കേരളത്തിലെ കൊവിഡ് രോഗികൾ  കേരളത്തിലെ കൊറോണ കേസുകൾ
പ്രതിരോധവും കരുതലും തുടർന്നാൽ കൊവിഡ് കുറയുമെന്ന് റിപ്പോർട്ട്
author img

By

Published : Jun 23, 2021, 8:32 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് സെപ്റ്റംബർ അവസാനത്തോടെ കൊവിഡ് നിയന്ത്രണ വിധേയമാകുമെന്ന് പ്രൊജക്ഷന്‍ റിപ്പോർട്ട്. യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാല്വേഷന്‍റേതാണ് (ഐഎച്ച്എംഇ) റിപ്പോർട്ട്.

ഇതേ രീതിയിൽ തുടര്‍ന്നാല്‍ ഓഗസ്റ്റ്‌ 20 ഓടെ കേരളത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം 8167 ആയി കുറയും. ഇത് മലയാളിക്ക് ഓണം ചെറിയ രീതിയിലെങ്കിലും ആഘോഷിക്കാനുള്ള അവസരമൊരുക്കും.

kerala covid reports  kerala covid future  future repots of covid in kerala  കേരളത്തിലെ കൊവിഡ് രോഗികൾ  കേരളത്തിലെ കൊറോണ കേസുകൾ
പ്രതിദിന കൊവിഡ് കണക്ക്

അതേസമയം പ്രതിരോധ നടപടികൾ കുറച്ചുകൂടി കർശനമാക്കിയാൽ 8167 എന്നത് 5000 വരെയാക്കി കുറയ്ക്കാനും സാധിക്കും. കൂടാതെ ഈ സമയങ്ങളിൽ പ്രതിദിന മരണനിരക്ക് 18 വരെയായി കുറയാനും ഇടയുണ്ടെന്ന് പ്രൊജക്ഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികൾ അനുസരിച്ച് ഒക്ടോബർ ഒന്ന് ആകുമ്പോഴേക്കും ആകെ കൊവിഡ് ബാധിതർ 3761 ആയി കുറയാനാണ് സാധ്യത.

നിയന്ത്രണ നടപടികൾ ശക്തമായി തുടരുകയാണെങ്കിൽ 3761 എന്നത് 1534 വരെയായി താഴ്നേക്കും. കൂടാതെ മരണ സംഖ്യയുടെ കാര്യത്തിൽ പ്രതിദിന കൊവിഡ് മരണം അഞ്ച് വരെയായി കുറയാൻ സാധ്യതയുണ്ട്.

ആശുപത്രിയിൽ ചികിത്സക്കെത്തുന്നവരുടെ കണക്ക്

വേണം ശക്തമായ പ്രതിരോധം

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മോശമായാൽ ഓഗസ്റ്റ് രണ്ടാം ആഴ്ചടയോടെ പ്രതിദിന കൊവിഡ് നിരക്ക് ഉയരാൻ ഇടയുള്ളതായും റിപ്പോർട്ടിൽ പറയുന്നു. ഓഗസ്റ്റ് 13 ഓടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 88,000നു മുകളിലെത്താന്‍ സാധ്യയുണ്ട്.

Also read: സംസ്ഥാനത്ത് 12,787 പേർക്ക് കൂടി കൊവിഡ് ; 150 മരണം

കൂടാതെ പ്രതിദിന മരണം 146 വരെ ആകാം. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അത് മൂന്നാം തരംഗത്തിന്റെ സൂചന ആകാമെന്നും വിദഗ്‌ധര്‍ പറയുന്നു. എന്നാൽ നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ ഈ കാലയളവിൽ സംസ്ഥാനത്ത് കൊവിഡ് ബാധിതർ 9752 ആകും. മരണം 13 ഉം ആയിരിക്കും.

സെപ്റ്റംബറിലേക്ക് കടക്കുന്നതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം കുറയാൻ ഇടയുണ്ട്. സെപ്റ്റംബർ 25ന് 1395 പേർ മാത്രമേ ചികിത്സ തേടി ആശുപത്രികളിലെത്താൻ ഇടയുള്ളൂ.

പ്രതിദിന മരണ നിരക്ക്

കൂടാതെ ജനങ്ങൾ മാസ്ക് കൃത്യമായി ധരിക്കുകയാണെങ്കിൽ പുതിയ കേസുകളിൽ 30 ശതമാനം വരെ കുറവ് വരും. വരും ദിവസങ്ങളിൽ കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിൽ ഈ പ്രൊജക്ഷൻ റിപ്പോർട്ട് പ്രയോജനപ്പെടുത്താവുന്നതാണ്.

കഴിഞ്ഞവർഷം മുതൽ കൊവിഡ് രോഗബാധയുടെ വിവിധ തലങ്ങൾ സംബന്ധിച്ച് ഐഎച്ച്എംഇ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടുകൾ വിശ്വാസയോഗ്യമാണെന്നാണ് കരുതപ്പെടുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.