തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവര്‍ത്തനം പൂര്‍ണ തോതിലാക്കുന്നത് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. തിങ്കളാഴ്‌ച ആരംഭിക്കുന്ന, ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ഉച്ചവരെയാകും നടക്കുക. 50 ശതമാനം വിദ്യാര്‍ഥികളെ വീതമാകും ക്ലാസുകളില്‍ അനുവദിക്കുകയെന്നും മന്ത്രി പറഞ്ഞു.
അധ്യാപക സംഘടനകളുമായി വിശദമായി ചര്‍ച്ച നടത്തിയ ശേഷമേ പൂര്‍ണതോതിലുളള സ്‌കൂളുകളുടെ പ്രവര്‍ത്തനം എങ്ങനെ വേണമെന്ന് ആലോചിക്കുകയുള്ളൂ. കൊവിഡിന്‍റെ വ്യാപനം അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച ശേഷം മാത്രമാകും തീരുമാനമെടുക്കുക. ഇതിനായി ചൊവ്വാഴ്ച പ്രത്യേക യോഗം ചേരും.
ALSO READ: 'എല്ലാ സ്ത്രീകളും ജീന്‍സ് ധരിക്കണം' ; ഹിജാബ് വിവാദത്തില്‍ വേറിട്ട പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ്
സ്‌കൂളുകള്‍ തുറക്കുന്നതിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ യോഗം നാളെ ചേരും. പത്ത്, പ്ലസ്‌ടു ക്ലാസുകളും ഓണ്‍ലൈന്‍ ക്ലാസുകളും ഇപ്പോഴത്തെ രീതിയില്‍ തന്നെ തുടരുമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.